‘പാലസ് ഓൺ വീൽസ് ‘- ഇന്ത്യയുടെ ആദ്യത്തെ ടൂറിസ്റ്റ് ട്രെയിനിൽ ഇനിമുതൽ വിവാഹ ആഘോഷങ്ങളും നടത്താം
ഭൂപ്രകൃതി കൊണ്ടുമാത്രമല്ല, സാംസ്കാരികമായും ചരിത്രപരമായുമെല്ലാം വളരെയധികം സമ്പന്നത കാത്തുസൂക്ഷിക്കുന്ന ഇന്ത്യൻ സംസ്ഥാനമാണ് രാജസ്ഥാൻ. രാജകീയമായ ആഢ്യത്വം ഇന്നും നിലനിർത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ഇവിടുത്തെ ഓരോ തെരുവും മൂലയും അതിൻ്റെ ചരിത്രാതീതമായ ഭൂതകാലത്തെ പ്രകടമാക്കുന്നു.
പാസഞ്ചർ മനോഹരമായ യാത്രാനുഭവം സമ്മാനിക്കുന്ന രാജകീയ സൗകര്യങ്ങൾക്ക് പേരുകേട്ട, ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ആഡംബര തീവണ്ടിയായ പാലസ് ഓൺ വീൽസ് ഈ നാടിന്റെ അഭിമാനത്തിന് ഉദാഹരണമാണ്. ഇപ്പോഴിതാ. ആ പൈതൃകത്തിനൊപ്പം മറ്റൊരു വിശേഷം കൂടി പങ്കുവയ്ക്കുകയാണ് പാലസ് ഓൺ വീൽസ്.
ഇന്ത്യൻ റെയിൽവേയും രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെൻ്റ് കോർപ്പറേഷനും ചേർന്ന് 1982-ൽ ആരംഭിച്ച പാലസ് ഓൺ വീൽസ് രാജസ്ഥാൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നു. ഹെറിറ്റേജ് പാലസ് ഓൺ വീൽസ് എന്നും അറിയപ്പെടുന്നു. ഡീലക്സ് ക്യാബിനുകൾ, ഫൈൻ ഡൈനിംഗ്, ഒരു ബാർ, ലോഞ്ച്, സ്പാ എന്നിവയും ട്രെയിനിന്റെ പ്രത്യേകതയാണ്. ഇനിമുതൽ ഈ ട്രെയിനിൽ വിവാഹ ആഘോഷങ്ങളും നടത്താം.
Read also: വീട്ടിലെ കല്യാണത്തിന് മുന്നോടിയായി നിർധനരായ 50 വധൂവരന്മാർക്ക് ഗംഭീര വിവാഹമൊരുക്കി അംബാനി കുടുംബം
രാജസ്ഥാനിലെ ഐക്കണിക് പാലസ് ഓൺ വീൽസ്, അതിൻ്റെ രാജകീയ ഇൻ്റീരിയറുകൾക്കും വിശിഷ്ടമായ ഡൈനിങ്ങിനും പേരുകേട്ടതാണ്, ഇനി വിവാഹങ്ങളും മറ്റ് ചടങ്ങുകളും ജൂലൈ 20 മുതൽ നടത്താൻ സാധിക്കും. ഈ സേവനങ്ങൾ ഒരു ട്രാവൽ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് നടത്തുന്നത്.
Story highlights- palace on wheels all set to host wedding