‘ഇത് പുത്തൻ അദ്ധ്യായം’; വൈഷ്‌ണവി സായ്‌കുമാർ ഇനി പഞ്ചാഗ്നിയിൽ!

July 25, 2024

അഭിനയിച്ച വേഷങ്ങൾ ചുരുക്കമാണെങ്കിലും കൊല്ലംകാരിയായ വൈഷ്ണവി സായ്‌കുമാർ മലയാളികൾക്ക് അപരിചിതയല്ല. അതിന് കാരണം വൈഷ്ണവിയുടെ പേരിനൊപ്പം ചേരുന്ന മറ്റ് രണ്ട് പേരുകളാണ്. അഭിനയ കുലപതി കൊട്ടാരക്കര ശ്രീധരൻനായരുടെ ചെറുമകളും, നടൻ സായ്‌കുമാറിന്റെ മകളുമാണ് വൈഷ്‌ണവി സായ്‌കുമാർ. (Vaishnavi Saikumar to star in upcoming serial ‘Panchagni’)

ചെറുപ്പത്തിൽ അഭിനയിക്കാൻ അവസരങ്ങൾ വന്നെങ്കിലും പഠനത്തിൽ ശ്രദ്ധ ചെലുത്താനായിരുന്നു അന്ന് മാതാപിതാക്കളുടെ ഉപദേശം. അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിട്ട് അധികം നാളുകളായില്ലെങ്കിലും മിനി സ്‌ക്രീനിൽ പ്രതിനായിക വേഷത്തിൽ പകർന്നാടുന്ന വൈഷ്ണവി പലപ്പോഴും അച്ഛൻ സായ്‌കുമാറിന്റെ തനി പകർപ്പാണ്.

https://youtube.com/watch?v=K9QKj9pmFIY

Read also: ‘തരംഗം ആവർത്തിക്കുന്നു’; ശ്രദ്ധ നേടി ജോക്കർ 2 ട്രെയ്‌ലർ!

എന്നാൽ ഇനിമുതൽ ഫ്ളവേഴ്സിൽ സംപ്രേഷണം ആരംഭിക്കുന്ന പരമ്പര പഞ്ചാഗ്നിയിൽ വൈഷ്ണവിയെയും കാണാം. പഞ്ചരത്‌നങ്ങളുടെ കഥ പറയുന്ന പുതിയ പരമ്പരയിൽ ഒരു സുപ്രധാന കഥാപാത്രമായാണ് വൈഷ്ണവി എത്തുന്നത്. ഓഗസ്റ്റ് 5 മുതൽ തിങ്കൾ മുതൽ ശനി വരെ രാത്രി 9:00 മണിക്കാണ് ‘പഞ്ചാഗ്നി’ ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്നത്.

Story highlights: Vaishnavi Saikumar to star in upcoming serial ‘Panchagni’