ഇത് ലോകത്തിലെ ഏറ്റവും വലിയ സൈക്കിൾ; നീളം 181 അടി 11 ഇഞ്ച്

July 4, 2024

ലോകത്തിലെ ഏറ്റവും നീളം കൂടിയ സൈക്കിളിന് ഗിന്നസ് റെക്കോർഡ് തിളക്കം. 180 അടി 11 ഇഞ്ച് നീളമുള്ള സൈക്കിൾ ആണ് റെക്കോർഡ് നേടിയത്. 155 അടി 8 ഇഞ്ച് സൈക്കിളുള്ള ഓസ്‌ട്രേലിയൻ ബെർണി റയാൻ 2020-ൽ സ്ഥാപിച്ച മുൻ റെക്കോർഡ് മറികടന്ന് ആണ് ഈ നേട്ടം. ഈ അവിശ്വസനീയമായ യന്ത്രം സൃഷ്ടിക്കാൻ എട്ട് ഡച്ച് എഞ്ചിനീയറിംഗ് പ്രേമികൾ ഒത്തുചേരുകയായിരുന്നു.

നെതർലാൻഡ്‌സിലെ പ്രിൻസെൻബീക്കിൽ നിന്നുള്ള ഒരു ക്രിയേറ്റീവ് ടീം ആണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചത്. ഈ ടീം ഏതുവിടെണ്ണയും ഒരു ലോക റെക്കോർഡ് സ്ഥാപിക്കാൻ ആഗ്രഹിച്ചിരുന്നു, അതിനുള്ള ഏറ്റവും നല്ല മാർഗം ഇതാണ് എന്ന് കണ്ടെത്തുകയായിരുന്നു.

Read also: വീട്ടിലെ കല്യാണത്തിന് മുന്നോടിയായി നിർധനരായ 50 വധൂവരന്മാർക്ക് ഗംഭീര വിവാഹമൊരുക്കി അംബാനി കുടുംബം

ഈ നീളമേറിയ സൈക്കിൾ ഓടിക്കാൻ കഴിയുന്നതാണ്, എന്നിരുന്നാലും നഗരങ്ങളിലെ ദൈനംദിന ഉപയോഗത്തിന് ഇത് പ്രയോജനപ്രദമല്ല.ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, 39 കാരനായ ഇവാൻ ഷാക്ക് ആണ് ടീമിനെ നയിച്ചത്. അയാളുടെ കുട്ടിക്കാലം മുതലുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്. കഴിഞ്ഞ 60 വർഷത്തിനിടയിൽ ഈ റെക്കോർഡ് പലരും നിരവധി തവണ തകർത്തിരുന്നു.

1965-ൽ ജർമ്മനിയിലെ കൊളോണിൽ 8 മീറ്റർ (26 അടി 3 ഇഞ്ച്) വലിപ്പമുള്ള സൈക്കിൾ നിർമിച്ചപ്പോഴാണ് ഏറ്റവും നീളമേറിയ സൈക്കിൾ എന്ന പദവി ആദ്യമായി സ്ഥാപിച്ചത്. ന്യൂസിലാൻഡ്, ഇറ്റലി, ബെൽജിയം, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും നെതർലൻഡ്‌സിൽ നിന്നുള്ള രണ്ട് ടീമുകളും മുൻകാല റെക്കോർഡ് ഉടമകളിൽ ഉൾപ്പെടുന്നു.

Story highlights- World’s Longest Bicycle At 180 Feet