എമ്പുരാന് ശേഷം പുതിയ ചിത്രവുമായി മുരളി ഗോപി; ആര്യ നായകനാകുന്ന സിനിമയുടെ പൂജ കഴിഞ്ഞു!
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആര്യ. ഇപ്പോഴിതാ, ഒരു ഇടവേളയ്ക്ക് ശേഷം ആര്യ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. കഴിഞ്ഞ ദിവസമാണ് ആര്യ സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ലൂസിഫർ എന്ന വമ്പൻ വിജത്തിന് ശേഷം എമ്പുരാന്റെ പണിപ്പുരയിലായിരുന്ന നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്ണകുമാറാണ്. (Murali Gopy and Arya join hands for upcoming film)
തമിഴ്‌നാട്ടിലെ മംഗളനാഥ സ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന പൂജ ചടങ്ങുകളിൽ നിന്നുള്ള ചിത്രങ്ങളാണ് ആര്യയും മുരളിയും പങ്കുവെച്ചത്. ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളിയും ജിയെൻ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
Read also: വീടിന്റെ ചുവരിൽ ദേവദൂതൻ ലുക്കിലുള്ള മോഹൻലാലിനെ വരച്ചു; ആരാധകനെ അഭിനന്ദനം അറിയിച്ച് പ്രിയതാരം
ആര്യ പ്രധാന വേഷത്തിലെത്തുന്ന മലയാളം-തമിഴ് ചിത്രത്തിൽ, മലയാളം, തമിഴ്, തെലുഗു, കന്നഡ സിനിമ മേഖലയിലെ താരങ്ങൾ അണിനിരക്കുന്നുണ്ടെന്നാണ് വിവരങ്ങൾ. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാറാണ് ചിത്രം നിർമിക്കുന്നത്.
20 വർഷത്തിലേറെയായി മലയാള സിനിമയിൽ നടനും തിരക്കഥാകൃത്തുമാണ് മുരളി ഗോപി, കമ്മാര സംഭവം, തീർപ്പ്, ലൂസിഫർ, റിലീസിനൊരുങ്ങുന്ന എമ്പുരാൻ എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പ്രധാന സൃഷ്ടികളിൽ ചിലതാണ്. മിസ്റ്റർ എക്‌സാണ് ആര്യയുടേതായി തിയറ്ററിലെത്തുന്ന പുതിയ ചിത്രം.
Story highlights: Murali Gopy and Arya join hands for upcoming film