മൈ ഡിയർ കുട്ടിച്ചാത്തന് ശേഷം മലയാളസിനിമ കണ്ട ഏറ്റവും വലിയ 3ഡി വിസ്മയം; A.R.Mന് തിയേറ്ററുകളിൽ വൻ ജനത്തിരക്ക്

September 18, 2024

മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന മലയാള ചിത്രത്തിലൂടെയായിരുന്ന ഇന്ത്യൻ സിനിമ ആദ്യമായി ഒരു 3ഡി ചിത്രം അനുഭവിച്ചറിഞ്ഞത്. വർഷങ്ങൾക്കിപ്പുറം മറ്റൊരു 3ഡി വിസമയം കണ്ട് ആവേശഭരിതരായിരിക്കുകയാണ് മലയാള സിനിമലോകം. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും UGM മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്ന് നിർമ്മിച്ച A.R.M ന് തിയറ്ററുകളിൽ ആവേശോജ്വലമായ വരവേൽപ്പാണ് ലഭിക്കുന്നത്. പ്രദർശനം ആരംഭിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ലോകമെമ്പാടുനിന്നും 40 കോടിക്ക് മുകളിൽ ബോക്സ് ഓഫിസ് കലക്ഷൻ A.R.M സ്വന്തമാക്കി. (ARM is the biggest 3D wonder in Malayalam after My Dear Kuttichathan)

നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്‌ത A.R.M ന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് സുജിത് നമ്പ്യാരാണ്. പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് ARM ബോക്സ് ഓഫീസിൽ വേട്ട തുടരുന്നത്. “ഇത് ലോകോത്തര നിലവാരമുള്ള 3ഡി അനുഭവമെന്നാണ്” ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. കുടുംബപ്രേക്ഷകരും കുട്ടികളും ഇതിനോടകം ചിത്രത്തെ ഏറ്റെടുത്ത് കഴിഞ്ഞു..

തമിഴ്, തെലുഗു, ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയാള സിനിമകളിൽ തുടങ്ങി ഇപ്പോൾ ബോളിവുഡിൽ വരെ എത്തിനിൽക്കുന്ന ജോമോൻ ടി ജോൺ ആണ് A.R.Mന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദ്‌.

Read Also : വർഷങ്ങൾ കൊണ്ട് വീണ്ടെടുത്ത ആത്മവിശ്വാസം; അവഗണനകൾക്ക് മറുപടിയുമായി അഭിരാമി!

കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്‌, പ്രൊജക്ട് ഡിസൈൻ: എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രിൻസ് റാഫേൽ, ഹർഷൻ പട്ടാഴി, ഫിനാൻസ് കൺട്രോളർ: ഷിജോ ഡൊമനിക്,പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, മേക്കപ്പ് ആൻഡ് ഹെയർ : റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ: പ്രവീൺ വർമ്മ, സ്റ്റണ്ട്: വിക്രം മോർ, ഫീനിക്സ് പ്രഭു, അഡീഷണൽ സ്റ്റണ്ട്സ് സ്റ്റന്നർ സാം ആൻഡ് പി സി.

കൊറിയോഗ്രാഫി- ലളിത ഷോബി, ക്രിയേറ്റീവ് ഡയറക്ടർ: ദിപിൽ ദേവ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ: ശ്രീലാൽ,അസോസിയേറ്റ് ഡയറക്ടർ: ശരത് കുമാർ നായർ, ശ്രീജിത്ത് ബാലഗോപാൽ, അസോസിയേറ്റ് സിനിമട്ടോഗ്രാഫർ – സുദേവ്,കാസ്റ്റിങ് ഡയറക്ടർ: ഷനീം സയീദ്,കളരി ഗുരുക്കൾ – പി വി ശിവകുമാർ ഗുരുക്കൾ, സൗണ്ട് ഡിസൈൻ: സച്ചിൻ ആൻഡ് ഹരിഹരൻ (സിംഗ് സിനിമ), ഓഡിയോഗ്രാഫി: എം.ആർ രാജാകൃഷ്ണൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ സൂപ്പർവൈസർ- അപ്പു എൻ ഭട്ടതിരി, ഡി ഐ സ്റ്റുഡിയോ – ടിന്റ്, സ്റ്റിരിയോസ്കോപ്പിക് 3 ഡി കൺവെർഷൻ – രാജ് എം സയിദ്( റെയ്സ് 3ഡി ).

Read Also : ഖനികളിൽ വജ്രം തേടിയത് പത്തുവർഷം; ഒടുവിൽ ചെളിയിൽ നിന്നും തൊഴിലാളിക്ക് ലഭിച്ചത് 80 ലക്ഷം മൂല്യമുള്ള വജ്രം!

കോൺസപ്റ്റ് ആർട്ട് & സ്റ്റോറിബോർഡ്: മനോഹരൻ ചിന്ന സ്വാമി, കോൺസെപ്റ്റ് ആർട്ടിസ്റ്റ് – കിഷാൽ സുകുമാരൻ, വി എഫ് ഏക് സ് സൂപ്പർ വൈസർ – സലിം ലാഹിർ, വി എഫ് എക്സ് – എൻവിഷൻ വി എഫ് എക്സ്, വിഷ്വൽ ബേർഡ്സ് സ്റ്റുഡിയോ, മൈൻഡ് സ്റ്റീൻ സ്റ്റുഡിയോസ്, കളറിസ്റ്റ് – ഗ്ലെൻ കാസ്റ്റിലോ, ലിറിക്സ്: മനു മൻജിത്ത്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ലിജു നാടേരി, ഫഹദ് പേഴുംമൂട്, പ്രീവീസ് – റ്റിൽറ്റ്ലാബ്, അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് – ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് -അഖിൽ യശോദരൻ, സ്റ്റിൽസ് – ബിജിത്ത് ധർമടം, ഡിസൈൻസ് യെല്ലോ ടൂത്ത്സ്, പി ആർ ഒ ആൻഡ് മാർക്കറ്റിംഗ് – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. വാർത്താപ്രചാരണം ബ്രിങ്ഫോർത്ത് മീഡിയ.

Story highlights : ARM is the biggest 3D wonder in Malayalam after My Dear Kuttichathan