അനന്തപുരിയിൽ കാഴ്ചകളുടെ വിരുന്നൊരുക്കി ശാന്തിഗിരി ഫെസ്റ്റ്; ജനുവരി ഒന്ന് വരെ വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം..!
കാഴ്ചയുടെ വർണ വിസ്മയങ്ങളും നൂതന സാങ്കേതിക വിദ്യകളുമായി ഫ്‌ളവേഴ്‌സും ശാന്തിഗിരി ആശ്രമവും ഒരുക്കുന്ന ശാന്തിഗിരി ഫെസ്റ്റ് ‘ശാന്തിഗിരി ഫെസ്റ്റ് ’ തിരുവനന്തപുരം പോത്തൻകോട് പുരോഗമിക്കുന്നു. ഡിസംബർ 20 ന് ആരംഭിച്ച ഫെസ്റ്റിൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ന്യൂ ഇയർ ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ( Shanthigiri fest at pothankode )
ക്രിസ്മസ് അവധിക്കാലമെത്തിയതോടെ ശാന്തിഗിരി ഫെസ്റ്റിൽ വലിയ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനുവരി ഒന്ന് വരെയാണ്
ഫെസ്റ്റിലേക്ക് വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുക. സ്കൂൾ ഐഡി കാർഡുമായി എത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക. കുട്ടികളെ ആകർഷിക്കുന്ന നിരവധി സ്റ്റാളുകളാണ് ഫെസ്റ്റിൽ ഒരുക്കിയിട്ടുള്ളത്.
72 ഇനം വിഭവങ്ങൾ വിളമ്പുന്ന ഉത്സവ സദ്യ ഉൾപ്പെടെയുള്ള വെജിറ്റേറിയൻ ഫുഡ് കോർട്ട്, പ്രദർശന വ്യാപാരമേളകൾ, പക്ഷികളുടെ പ്രദർശനം, മഞ്ഞിൻ താഴ്വര, അരയന്നങ്ങളുടെ വീട്, വെർച്ച്വൽ റിയാലിറ്റി ഷോ, അക്വാ ഷോ, ഗോസ്റ്റ്ഹാസ്, ഫ്ലവേഴ്സിന്റെ സ്വന്തം കുട്ടേട്ടനും ഫെസ്സറിന്റെ പ്രധാന ആകർഷണങ്ങളാണ്. ഒരുലക്ഷം ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർ ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
പുതുവത്സര രാത്രിയിൽ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുൾപ്പടെ വിവിധ കലാപരിപാടികളാണ് ഒരുക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ സന്ദർശകർക്കായി സർപ്രൈസ് ഒരുക്കുന്നുവെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.
Story highlights : Shanthigiri fest at pothankode