ഇത് പ്രേക്ഷകർ നൽകിയ വിജയം: വിജയകരമായ മൂന്നാം വാരത്തിലേക്ക് എക്സ്ട്രാ ഡീസന്റ്..!
പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ മൂന്നാം വാരത്തിലേക്ക് കടക്കുന്നു. ഫാമിലി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബിനുവും ഫാമിലിയും ക്രിസ്മസ് റിലീസ് ചിത്രങ്ങളിൽ തിയേറ്ററിൽ മികച്ച വിജയം കരസ്ഥമാക്കി മുന്നേറുകയാണ്. സുരാജ് വെഞ്ഞാറമ്മൂട് തന്റെ കരിയറിലെ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുമ്പോൾ ഗ്രേസ് ആന്റണിയും, പ്രേമലു ഫെയിം ശ്യാം മോഹനും ചേരുന്ന ഫൺ കോമ്പോ പ്രേക്ഷകർക്ക് ചിരി മധുരം തിയേറ്ററിൽ തീർക്കുന്നു. രണ്ടാം വാരത്തിൽ അഡിഷണൽ ഷോകളിലേക്കും സ്‌ക്രീനുകളിലേക്കും എക്സ്ട്രാ ഡീസന്റിന്റെ പ്രദർശനമെത്തിയപ്പോൾ ഫാസ്റ്റ് ഫില്ലിംഗ് ഹൗസ് ഫുൾ ഷോകളുമായി ചിത്രം തിയേറ്ററിൽ മുന്നേറുകയാണ്. ( Extra Decent running successfully third week )
ആമിർ പള്ളിക്കാലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി, ശ്യാം മോഹൻ എന്നിവരോടൊപ്പം വിനയപ്രസാദ്, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. അങ്കിത് മേനോനാണ ഇ ഡിയുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രമുഖ നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്നാണ് ഇ ഡി നിർമ്മിക്കുന്നത്.
Read Also ; സാധാരണയിൽ അസാധാരണ കഥാവഴി; തുടക്കം മുതൽ ഒടുക്കം വരെ ത്രില്ലടിപ്പിച്ച് ഐഡന്റിറ്റി..!
ഇ.ഡി(എക്സ്ട്രാ ഡീസന്റ് അണിയറ പ്രവർത്തകർ; കോ പ്രൊഡ്യൂസർ : ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ : സന്തോഷ് പന്തളം, ഡി ഓ പി : ഷാരോൺ ശ്രീനിവാസ്, മ്യൂസിക് : അങ്കിത് മേനോൻ, എഡിറ്റർ : ശ്രീജിത്ത് സാരംഗ്, ആർട്ട് : അരവിന്ദ് വിശ്വനാഥൻ, എക്സികുട്ടിവ് പ്രൊഡ്യൂസർ : നവീൻ പി തോമസ്,ഉണ്ണി രവി, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ് : സുഹൈൽ.എം, ലിറിക്‌സ് : വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു, അഡ്മിനിസ്ട്രേഷൻ & ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യെശോധരൻ, പ്രൊഡക്ഷൻ കൺട്രോളർ : ഗിരീഷ് കൊടുങ്ങല്ലൂർ,സൗണ്ട് ഡിസൈൻ : വിക്കി, കാസ്റ്റിംഗ് ഡയറക്ടർ: നവാസ് ഒമർ, സ്റ്റിൽസ്: സെറീൻ ബാബു, ടൈറ്റിൽ & പോസ്റ്റേർസ് : യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ: മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ്: സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റൽ പി ആർ : ആഷിഫ് അലി, അഡ്വെർടൈസ്‌മെന്റ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.
Story highlights : Extra Decent running successfully third week