‘മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവും’; കാഴ്ചയുടെ വർണ വിസ്മയമൊരുക്കി ‘ശാന്തിഗിരി ഫെസ്റ്റ്’
കാഴ്ചയുടെ വർണ വിസ്മയങ്ങളും നൂതന സാങ്കേതിക വിദ്യകളുമായി ഫ്‌ളവേഴ്‌സും ശാന്തിഗിരി ആശ്രമവും ചേർന്നൊരുക്കുന്ന ‘ശാന്തിഗിരി ഫെസ്റ്റ്’ തിരുവനന്തപുരം പോത്തൻകോട് പുരോഗമിക്കുകയാണ്. മേള അവസാനിക്കുന്ന ജനുവരി 19 വരെ കുട്ടികളുടെ പ്രവേശനം സൗജന്യമാണ്. ഡിസംബർ 20-ന് തുടക്കമായ ഫ്‌ളവർ ഷോയിൽ ഇതിനകം സന്ദർശകരുടെ വൻ തിരക്കാണ്. (Santhigiri Fest Pothencode Grabs Wide Attention)
വിശാലമായ ഫ്‌ളവർ ഷോയുടെ ഏറ്റവും വലിയ ആകർഷണമായി മാറുകയാണ് റോബോട്ടിക് ഷോ. മുഹമ്മദ് ഷാഫി ഐപിഎസ് ഉദ്‌ഘാടനം നിർവഹിച്ച റോബോട്ടിക് ഷോയ്ക്ക് ആരാധകർ ഏറെയാണ്. വിവിധയിനം റോബോട്ടുകളും ത്രീഡി പ്രിന്റിംഗുമുൾപ്പടെ നിരവധി കാഴ്ചകളാണ് സന്ദർശകർക്കായി ഇവിടെ ഒരുക്കിരിക്കുന്നത്. എഐ സാങ്കേതിക വിദ്യയും വരും കാലങ്ങളിൽ അവ ലോകത്തെ എങ്ങനെ മാറ്റുമെന്നും കുട്ടികൾക്ക് നേരിട്ട് കണ്ട് പഠിക്കാനുള്ള അവസരവും റോബോട്ടിക് ഷോ ഒരുക്കുന്നു.
72 ഇനം വിഭവങ്ങൾ വിളമ്പുന്ന ഉത്സവ സദ്യ ഉൾപ്പെടെയുള്ള വെജിറ്റേറിയൻ ഫുഡ് കോർട്ട്, പ്രദർശന വ്യാപാരമേളകൾ, പക്ഷികളുടെ പ്രദർശനം, മഞ്ഞിൻ താഴ്വര, അരയന്നങ്ങളുടെ വീട്, വെർച്ച്വൽ റിയാലിറ്റി ഷോ, അക്വാ ഷോ, ഗോസ്റ്റ്ഹാസ്, ഫ്ലവേഴ്സിന്റെ സ്വന്തം കുട്ടേട്ടനും ഫെസ്സറിന്റെ പ്രധാന ആകർഷണങ്ങളാണ്.
മഞ്ഞിൻ താഴ്വരയും, അരയന്നങ്ങളുടെ വീടും, പക്ഷി സങ്കേതവുമെല്ലാം ഇതിനോടകം തന്നെ കാണികളുടെ മനം കവരുന്ന കാഴ്ചകളായി മാറി കഴിഞ്ഞു. ഒരുലക്ഷം ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർ ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Story highlights: Santhigiri Fest Pothencode Grabs Wide Attention