ഇനി ക്രിഞ്ച് ഇല്ല, ബ്രാൻഡ് ന്യൂ ലുക്കിൽ ദിലീപ് ചിത്രം ഭ.ഭ.ബ യിൽ വിനീത് ശ്രീനിവാസൻ!

February 14, 2025

ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ- ഭയം, ഭക്തി, ബഹുമാനം’. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. ബ്രാൻഡ് ന്യൂ ലുക്കിൽ, മാസ്സായാണ് വിനീത് ശ്രീനിവാസനെ ഈ പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. ( Bha bha ba movie Vineeth Sreenivasan Character poster out )

ഇനി ക്രിഞ്ച് ഇല്ല എന്ന രസകരമായ കുറിപ്പോടെയാണ് വിനീത് ശ്രീനിവാസൻ്റെ കഥാപാത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്. ഭ.ഭ.ബ യിൽ വളരെ സ്റ്റൈലിഷായി, കുടുംബ പ്രേക്ഷകർ ഇഷ്ടപെടുന്ന വിന്റേജ് ലുക്കിലാണ് ദിലീപും എത്തുന്നത്. പൂർണ്ണമായും മാസ് കോമഡി എൻ്റെർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ് വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട്.

നിലവിൽ ഭ.ഭ.ബ യുടെ ചിത്രികരണം പുരോഗമിക്കുകയാണ്. ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, അശോകൻ, ജി. സുരേഷ് കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്സിലി (തമിഴ്), ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിക്കുന്നത്.

Read Also : ദുൽഖർ സൽമാൻ ചിത്രം ‘കാന്ത’യിൽ നായികയായി ഭാഗ്യശ്രീ ബോർസെ

കോ പ്രൊഡ്യൂസേർസ് വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി, ഛായാഗ്രഹണം – അരുൺ മോഹൻ, സംഗീതം – ഷാൻ റഹ്മാൻ, എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, വരികൾ – കൈതപ്രം, വിനായക് ശശികുമാർ, മനു മഞ്ജിത്ത്, കലാസംവിധാനം – നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, പിആർഒ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Story highlights : Bha bha ba movie Vineeth Sreenivasan Character poster out