സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിച്ച് സിനിമാ സംഘടനകൾ നയിക്കുമെന്ന് ലിസ്റ്റിൻ സ്റ്റീഫൻ
![](https://flowersoriginals.com/wp-content/uploads/2025/02/Untitled-design-2025-02-15T174244.997.jpg)
എന്നും മലയാള സിനിമയിൽ വസ്തുനിഷ്ഠമായ നിലപാടുകൾ സ്വീകരിച്ചിട്ടുള്ള ആളാണ് ലിസ്റ്റിൻ സ്റ്റീഫൻ. ഒരു പ്രൊഡ്യൂസർ എന്നതിലുപരി സിനിമ മേഖലയിലെ ഏത് ഡിപ്പാർട്ട്മെന്റിനെപറ്റിയും അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ട്. വർഷത്തിൽ ഏറ്റവും കൂടുതൽ പടം ചെയ്യുന്നതും ലിസ്റ്റിൻ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ്.(Producer Listin Stephen on conflicts in film associations)
ഇന്ന് താരങ്ങൾക്കിടയിലും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിടയിലും നിൽക്കുന്ന ശീതസമരത്തിന് ജൂൺമാസത്തിന് മുമ്പായി വ്യക്തമായ തീരുമാനമുണ്ടാകുമെന്ന് ഇന്ന് കൊച്ചിയിൽ സംഘടിപ്പിച്ച പ്രസ്സ് മീറ്റിൽ ലിസ്റ്റിൻ സ്റ്റീഫൻ വ്യക്തമാക്കി. സിനിമാ മേഖലയിലെ നല്ല അവസ്ഥയിലും മോശം അവസ്ഥയിലും തങ്ങൾ ഒത്തൊരുമയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കലകളും ഒത്തുചേരുന്ന സിനിമ എന്ന വലിയ കലയെ പ്രോത്സാഹിപ്പിക്കാൻ ഇവിടെ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും മലയാള സിനിമയെ ദേശീയതലത്തിൽ ഉന്നതിയിലെത്തിക്കാൻ പ്രയത്നിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Story highlights- Producer Listin Stephen on conflicts in film associations