പത്തുവർഷത്തിന് ശേഷം ദിലീപിനായി വീണ്ടും പാടി അഫ്സൽ- ‘പ്രിൻസ് ആൻഡ് ഫാമിലി’ യിലെ ആദ്യ ഗാനം പുറത്തിറങ്ങി

March 13, 2025

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് ദിലീപ് നായകനാകുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി ‘ യിലെ അഫ്സൽ ആലപിച്ച “ഹാർട്ട് ബീറ്റ് കൂടണ് ” എന്ന (റൊമാന്റിക് പെപ്പി) ഗാനം പുറത്തിറങ്ങി. ദിലീപിന്റെ 150ാ മത്തെ ചിത്രമാണ് ‘പ്രിൻസ് ആൻഡ് ഫാമിലി’. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമെന്ന പ്രത്യേകതയുണ്ട്. 10 വർഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തിൽ അഫ്സൽ പാടുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.(first song from prince and family out now)

ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത് സനൽ ദേവ്. ലിറിക്സ് വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് എന്ന ചിത്രത്തിനായാണ് (2015) ദിലീപിനായി അവസാനം പാടിയത്. “വെളുവെളുത്തൊരു പെണ്ണ് ” എന്ന ഗാനമായിരുന്നു അത്. തിങ്കളേ പൂത്തിങ്കളേ( കല്യാണരാമൻ), ചിരി മണി മുല്ലേ ചിത്തിരമുല്ലേ( ലയൺ ), മുല്ലപ്പൂവിൻ മോട്ടേ( പട്ടണത്തിൽ സുന്ദരൻ ), കാന്താരി പെണ്ണേ ( ഇൻസ്പെക്ടർ ഗരുഡ് ) എന്നിങ്ങനെ ദിലീപിനായി അഫ്സൽ പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു. അഫ്സലിന്റെ ശബ്ദത്തിൽ പാടിയ പാട്ടുകൾക്ക്‌ ദിലീപ് നൽകുന്ന മാനറിസം അതിന്റെ ചേർച്ചയാണ് അഫ്സൽ -ദിലീപ് പാട്ടുകളുടെ പ്രത്യേകത.

ചിത്രത്തിൽ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവ്വശി, ജോണി ആന്റണി എന്നീ പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ARM എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായി ഒരു പക്കാ കുടുംബ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇക്കുറി എത്തുന്നത്.ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്.

ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ഒരുപാട് സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലിസ്റ്റിൻ സ്റ്റീഫനും – ജനപ്രിയ നായകൻ ദിലീപും ആദ്യമായി ഒരുമിക്കുമ്പോൾ ഒരു വിഷുക്കണി തന്നെ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം. ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും എത്തുന്നു. കോടതി സമക്ഷം ബാലൻ വക്കീൽ “എന്ന ഹിറ്റ്‌ ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും ദിലീപ് എത്തുന്ന ചിത്രം കൂടിയാണിത്.ജോസ് കുട്ടി,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും നിരവധി പുതിയ താരങ്ങളും ചിത്രത്തിലണിനിരക്കുന്നു.

Read also: കാട്ടാളനിൽ വയലൻസ് ഉണ്ടാകുമോ?; മറുപടിയുമായി സംവിധായകൻ

ഉപചാരപൂർവ്വം ഗുണ്ടാ ജയൻ, നെയ്മർ,ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. ഛായാഗ്രഹണം രെണ ദിവെ.എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് പന്തളം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ.അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു. ആർട്ട് അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം സമീറ സനീഷ്, വെങ്കി (ദിലീപ് ),മേക്കപ്പ് റഹീം കൊടുങ്ങല്ലൂർ.കോറിയോഗ്രഫി പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. പി ആർ ഓ മഞ്ജു ഗോപിനാഥ്.സ്റ്റിൽസ് പ്രേംലാൽ പട്ടാഴി . കാസ്റ്റിംഗ് ഡയറക്ടർ ബിനോയ് നമ്പാല. ഡിസൈൻസ് യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ് സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ് -ആഷിഫ് അലി. അഡ്വെർടൈസിങ്- ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Story highlights- first song from prince and family out now