14 ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന അമച്വർ വേൾഡ് കപ്പ് (ക്രിക്കറ്റ്) മത്സരത്തിൽ പങ്കെടുക്കാം- ‘Last Man Stands’ ഇനി കേരളത്തിലും!

ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അമച്വർ ക്രിക്കറ്റ് ഫോർമാറ്റായ ‘Last Man stands’ കേരളത്തിൽ, കൊച്ചിയിൽ ആരംഭിക്കുന്നു. കേരള ക്രിക്കറ്റ് അസോസിയേഷൻ ന്റെ കീഴിൽ വരുന്ന കൊച്ചിയുടെ ഒഫീഷ്യൽ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ ഉടമയും ഫിലിം പ്രൊഡ്യൂസറുംമായ സുബാഷ് ജോർജ് മാനുവലിന്റെ ബ്ലൂ ടൈഗേഴ്സാണ് കേരള ക്രിക്കറ്റ് ആരാധകരുടെ ഇടയിലേക്ക് ഇതുപ്പോലൊരു അവസരം എത്തിക്കുന്നത്. ഈ സംരംഭത്തിന് ഇന്നലെ കൊച്ചിയിൽ തുടക്കമായി. സിനിമ ടെലിവിഷൻ പരസ്യമാധ്യമ മേഖലകളിൽ നിന്നുള്ള കലാകാരന്മാരും പങ്കെടുക്കുന്ന CCF ന്റെ ലോഞ്ച് ഫംഗ്ഷനിലാണ് ഈ പ്രഖ്യാപനവും നടന്നത്.
ബ്ലൂടൈഗേർസ് ക്യാപ്റ്റൻ ബേസിൽ തമ്പി (IPL, രഞ്ജി താരം), ക്രിക്കറ്റർ എസ് ശ്രീശാന്ത്, ഉണ്ണി മുകുന്ദൻ സിജു വിൽസൺ, നരേൻ, മഹിമ നമ്പ്യാർ തുടങ്ങി ടീമുകളിലെ അംഗങ്ങളായ സിനിമ താരങ്ങളും പങ്കെടുത്തു. ഇന്റർനാഷണൽ തലത്തിൽ അമച്വര്‍ ക്രിക്കറ്റ് ഇനി കേരളത്തിൽ നടക്കും. കേരളത്തിന്റെ ക്രിക്കറ്റ് ഇന്റർനാഷണൽ തലത്തിൽ വളർത്തുക എന്നതു തന്നെ ആണ് ധോണി ആപ്പ് ന്റെ ഫൗണ്ടറും, Single.id ഡയറക്ടർ കൂടിയായ സുഭാഷ് മനുവൽ , ബ്ലൂ ടൈഗേർസ്ന്റെ ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. AB DEVILLIERS ബ്രാൻഡ് അംബാസ്സഡർ ആയിട്ടുള്ള LAST MAN STANDS ലൂടെ ക്രിക്കറ്റ്റ്റേഴ്സ് മുതൽ പ്രൊഫഷണൽ, സെലിബ്രിറ്റീസ് നു വരെ സ്റ്റേറ്റ് – നാഷണൽ – ഇന്റർനാഷണൽ ഗെയിംസിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. അതുപോലെ തന്നെ നമ്മുടെ കേരളത്തിൽ തന്നെ ഇന്റർനാഷണൽ ലെവലിൽ ക്രിക്കറ്റ് എക്സ്പീരിയൻസ് ചെയ്യാനാകും.
Read also:ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ ഗാനം സോഷ്യൽ മീഡിയ ട്രെൻഡിംഗിൽ ഒന്നാമത്!!
കേരള ലീഗിൽ ജയിക്കുന്നവർക്കു ഇന്ത്യ സൂപ്പർ സീരീസിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. അതുപോലെ നാഷണൽ സീരീസിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 14 ലോകരാജ്യങ്ങൾ പങ്കെടുക്കുന്ന അമച്വർ വേൾഡ് കപ്പ് മത്സരത്തിലേക്ക് പ്രവേശനം ലഭിക്കും . 2025 ലെ അമച്വർ വേൾഡ് കപ്പിൽ UK പോലൊരു രാജ്യത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടു വന്നതാണ് MMM സിനിമയുടെ നിർമ്മാതാവായ സുഭാഷ് മനുവൽ ക്യാപ്റ്റൻ ആയ ബ്ലൂ ടൈഗേർസ് UK അമച്വർ ടീം .ഫിലിം ഫീൽഡുമായി സഹകരിച്ചു ഇതുപോലൊരു അവസരം കേരളത്തിൽ നടക്കുമ്പോൾ ഇതൊരു ഗെയിം എന്നതിലുപരി എന്റർടൈൻമെന്റ് ന്റെയും ഒരു കോമ്പിനേഷനായി മാറുന്നു.പി ആർ ഓ മഞ്ജു ഗോപിനാഥ്.
Story highlights- Last Man Stands’ is now in Kerala too