നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം ‘ഡോൾബി ദിനേശൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

‘ആയിരത്തൊന്നു നുണകൾ’, ‘സർക്കീട്ട്’ എന്നി സിനിമകൾക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഡോൾബി ദിനേശൻ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നിവിൻ പോളി നായകനായി എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് ‘ഡോൾബി ദിനേശൻ’. ഈ വർഷം തന്നെ റിലീസ് ആയി എത്തിയ അജിത് വിനായക- ബേസിൽ ജോസഫ് ചിത്രം ‘പൊന്മാൻ’ അടുത്തിടെ ഇറങ്ങിയ സൂപ്പർഹിറ്റുകളിൽ ഒന്നായിരുന്നു.
‘സർക്കീട്ട്’ എന്ന ആസിഫ് അലി- താമർ- അജിത് വിനായക ചിത്രം റിലീസാവാനിരിക്കെയാണ് വീണ്ടും താമറും അജിത് വിനായകയും ഒരുമിക്കുന്നത്. ഇക്കുറി നായകനായി നിവിൻ എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഏറെയാണ്. തനിനാടൻ മലയാളി കഥാപാത്രമായാണ് നിവിൻ പോളി ഈ ചിത്രത്തിൽ എത്തുന്നത്.
ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും. ദിനേശൻ എന്ന കേന്ദ്രകഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഒരു ഓട്ടോ ഡ്രൈവർ ഗെറ്റപ്പിൽ ആണ് നിവിൻ പോളി. ജിതിൻ സ്റ്റാനിസ്ലാസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ഡോൺ വിൻസെന്റ് , പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് ‘അനിമൽ’ ഉൾപ്പെടെയുള്ള വൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്. അഡ്വർടൈസിംഗ് -ബ്രിങ് ഫോർത്ത്.
Story highlights- first look poster of dolby dineshan’ movie out now