ബിബിൻ ജോർജിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് കിലി പോൾ…’കൂടൽ’ സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു…

May 29, 2025
Viral dance by Kili Paul-Koodal movie

പ്രശസ്ത ഇൻഫ്ലുവൻസർ കിലി പോൾ ബിബിൻ ജോർജിന്റെ പാട്ടിനൊപ്പം ഡാൻസ് ചെയ്തു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറൽ ആയതിനൊപ്പം തന്നെ ‘കൂടൽ’ എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന് വേണ്ടി ബിബിൻ പാടിയ ” അന്തിമുല്ല പൂത്തേ ” എന്ന ഗാനവും വൈറൽ ആയിരിക്കുകയാണ്. ഒരു മില്യണിൽ അധികം പ്രേക്ഷകരാണ് പാട്ട് ഇപ്പോൾ കണ്ടു കഴിഞ്ഞത്. കിലി പോൾ ബിബിനുമായുള്ള വീഡിയോയിൽ ചിത്രത്തിന്റെ റിലീസ് ഡേറ്റ് ജൂൺ 20 ആണെന്നും ചിത്രം തിയേറ്ററുകളിൽ വന്ന് കാണണമെന്നും ആവശ്യപ്പെട്ടു.പാട്ട് വൈറൽ ആയ പോലെ തന്നെ ചിത്രത്തിന്റെ ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിക്കുന്നത്.

https://www.instagram.com/reel/DKKkNMyS35b/?utm_source=ig_web_copy_link

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതു പോലെ അപരിചിതരായ കുറെപേർ ഒരു ക്യാമ്പിലേക്ക് എത്തപ്പെടുകയും അവിടെവച്ച് നടക്കുന്ന സംഭവവുമാണ് ചിത്രത്തിന്റെ പ്രമേയം. നടി അനു സിത്താരയുടെ അനുജത്തിയുടെ ആദ്യ സിനിമ കൂടിയാണ് ‘കൂടൽ’. ക്യാമ്പിംഗ് പ്രമേയമായി ഒരുങ്ങുന്ന ആദ്യ മലയാള സിനിമ സംവിധാനം ചെയ്തത് ഷാനു കക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്നാണ്. ത്രില്ലർ മോഡൽ ഒരുക്കിയ ചിത്രത്തിന്റെ നിർമാതാവ്: ജിതിൻ കെ വി. ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

Read also: യുവതാരനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൂൺ വാക്ക്’ നാളെ മുതൽ തിയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു!

ക്യാമറ: ഷജീർ പപ്പാ, കഥ: ഷാഫി എപ്പിക്കാട്, കോ- റൈറ്റേഴ്‌സ്: റാഫി മങ്കട, യാസിർ പറത്താക്കാട്, എഡിറ്റർ: ജർഷാജ് കൊമ്മേരി, പ്രൊജക്റ്റ്‌ ഡിസൈനർ: | സന്തോഷ്‌ കൈമൾ, ആർട്ട്‌: അസീസ്, കരുവാരകുണ്ട്, സംഗീതം: സിബു സുകുമാരൻ,നിഖിൽ അനിൽകുമാർ, സുമേഷ് രവീന്ദ്രൻ, ആൽബിൻ എസ്. ജോസഫ്, പ്രസാദ് ചെമ്പ്രശ്ശേരി, ലിറിക്‌സ്: ഷിബു പുലർകാഴ്ച, കെ കൃഷ്ണൻകുട്ടി, സോണി മോഹൻ, നിഖിൽ, സുമേഷ്, ഷാഫി, ഷാനു, ഷജീന അബ്ദുൽനാസർ, അബി അബ്ബാസ്, ഗായകർ: നജിം അർഷാദ്, യാസീൻ നിസാർ, മണികണ്ഠൻ പെരുമ്പാടപ്പ്, സജീർ കൊപ്പം, അഫ്സൽ എപ്പിക്കാട്, ഫഹദ്, ഇന്ദുലേഖ വാര്യർ, ശില്പ അഭിലാഷ്, മീര, സാഹ്റ മറിയം, അനു തോമസ്, പ്രൊഡക്ഷൻ കൺട്രോളർ: ഷൌക്കത്ത് വണ്ടൂർ, സൗണ്ട് ഡിസൈൻസ്: രാജേഷ് പിഎം, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, കോസ്റ്റ്യൂം: ആദിത്യ നാണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അസിം കോട്ടൂർ, അസോസിയേറ്റ് ഡയറക്ടർ: മോഹൻ സി നീലമംഗലം, അസോസിയേറ്റ് ക്യാമറ: ഷാഫി കൊറോത്ത്, ഓഡിയോഗ്രാഫി: ജിയോ പയസ്, ഫൈറ്റ്: മാഫിയ ശശി, കൊറീയോഗ്രഫി: വിജയ് മാസ്റ്റർ, കളറിസ്റ്റ് : അലക്സ്‌ വർഗീസ്, വി എഫ് എക്സ്: ലൈവ് ആക്ഷൻ സ്റ്റുഡിയോ, പി ആർ ഓ: മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്: റബീഷ് ഉപാസന, ഓൺലൈൻ മാർക്കറ്റിംഗ്: ഒപ്ര, ഡിസൈൻ: മനു ഡാവിഞ്ചി.

Story Highlights- Kili Paul’s Energetic Dance to Bibin George’s Song