തരുൺ മൂർത്തി ‘തുടരും’- സംവിധായകന്റെ പുതിയ ചിത്രം ‘ടോർപിഡോ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്

May 1, 2025

മലയാള സിനിമ ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘തുടരും’. പിന്നാലെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററുമായി വീണ്ടും ഞെട്ടിക്കുകയാണ് സംവിധായകൻ തരുൺ മൂർത്തി. മോഹൻലാൽ നായകനായി എത്തിയ തുടരും സിനിമയ്ക്ക് ശേഷം ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്ലിൻ, ഗണപതി ചിത്രവുമായി തരുൺ മൂർത്തി എത്തുന്നു.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുകയും , ഫഹദ് ഫാസിൽ , നസ്ലിൻ, തമിഴ് താരവും മലയാളികളുടെ ഇഷ്ട നടനുമായ അർജുൻ ദാസ് , കൂടെ ഗണപതി എന്നിവർ ചേർന്ന് ആദ്യമായി പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമായ “ടോർപിഡോ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലുമായിരിക്കുകയാണ്. ബിനു പപ്പുവിന്റെ തിരക്കഥയിൽ ,തരുൺ മൂർത്തി സംവിധാനം ചെയ്തു ആഷിഖ് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രത്തിൽ ചെറിയ ഇടവേളയ്ക്കു ശേഷം സുഷിൻ ശ്യാം മാജിക് വീണ്ടും എത്തുന്നു എന്നതും വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഫഹദ് ഫാസിൽ, അർജുൻ ദാസ്, നസ്ലിൻ, ഗണപതി എന്നിവരാണ് പ്രധാന താരങ്ങൾ.

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തരുൺ മൂർത്തി ഇക്കഴിഞ്ഞ ദിവസങ്ങളിൽ മോഹൻലാൽ നായകനായെത്തിയ “തുടരും” നേടുന്ന വിജയത്തിന്റെ പേരിൽ തന്റെ സംവിധാന മികവിന് ലോകമെമ്പാടുമുള്ള സിനിമാപ്രേക്ഷകരുടെ പ്രശംസകളേറ്റ് വാങ്ങുന്നതിനിടയിലാണ് ഈ അത്യുഗ്രൻ അനോൺസ്മെന്റ്. ഇന്ന് രാവിലെ പുറത്തിറങ്ങിയ പടത്തിന്റെ പോസ്റ്റർ വളരെ വ്യത്യസ്തമായ രീതിക്കാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്, എന്നിരുന്നാൽ കൂടി വളരെ വേറിട്ട് നിൽക്കുന്ന ചിത്രത്തിന്റെ പേരിനോളം ഉയരത്തിലാണ് ഇതിന്റെ താര നിരയിലും ഈ മികച്ച സങ്കേതിക കൂട്ടുകെട്ടിലും പ്രേക്ഷകരുടെ പ്രതീക്ഷ.

Read also: അടി കപ്യാരെ കൂട്ടമണി’ക്കും, ‘ഉറിയടി’ക്കും ശേഷം ‘അടിനാശം വെള്ളപ്പൊക്കം’; ടൈറ്റിൽ പോസ്റ്റർ ലോഞ്ച് ചെയ്ത് പ്രിയതാരം ശോഭന

‘ഓടും കുതിര ചാടും കുതിര’ ആണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ഇനി ഉടൻ തിയേറ്ററിൽ എത്തുന്ന ചിത്രം..ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമാവുന്ന ഈ ചിത്രത്തിൽ നായിക കല്യാണി പ്രിയദർശനും സംവിധാനം ചെയ്യുന്നത് അൽത്താഫ് സലീമുമാണ്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ,സുഷിൻ ശ്യാം സംഗീത സംവിധാനവും, വിവേക് ​​ഹർഷൻ എഡിറ്റിംഗും നിർവഹിക്കുന്ന ഈ വമ്പൻ പടത്തിന്റെ സൗണ്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് വിഷ്ണു ഗോവിന്ദാണ് , ഗോകുൽ ദാസ് കലാസംവിധാനവും . മഷർ ഹംസ വസ്ത്രാലങ്കാരവും കൈകാര്യം ചെയ്യുന്ന ടോർപിഡോയുടെ സ്റ്റണ്ട് കൊറിയോഗ്രാഫർ സുപ്രീം സുന്ദറാണ്.സെൻട്രൽ പിക്ചേഴ്സ് ടോർപ്പിഡോ വിതരണം ചെയ്യും,മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റസ്.

Story highlights- Tharun moorthy’s next ‘Torpedo’ first look poster