ധനുഷ്- നാഗാർജുന- ശേഖർ കമ്മൂല പാൻ ഇന്ത്യൻ ചിത്രം; ‘കുബേര’ ജൂൺ 20ന് തിയേറ്ററുകളിലേക്ക്…!

June 9, 2025
Movie Kuberaa

തമിഴ് സൂപ്പർ താരം ധനുഷിനെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശേഖർ കമ്മൂല ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘കുബേര’യുടെ ആഗോള റിലീസ് ജൂൺ 20ന്. തെലുങ്ക് സൂപ്പർതാരം നാഗാർജുന പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർ നായികയായ രശ്‌മിക മന്ദനയാണ്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ‘ട്രാൻസ് ഓഫ് കുബേര’ എന്ന പേരിൽ ചിത്രത്തിൻ്റെ ടീസർ ആഴ്ചകൾക്ക് മുമ്പ് റിലീസ് ചെയ്യുകയും ഗംഭീര പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ആക്ഷനു പ്രാധാന്യമുള്ള തീവ്രമായ രീതിയിൽ കഥ പറയുന്ന ഒരു ഡ്രാമ ത്രില്ലറാണ് ചിത്രമെന്ന സൂചനയാണ് ടീസർ നൽകിയത്. സോനാലി നാരംഗ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

Read also: ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തിൽ ആര്യയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒരുമിക്കുന്നു- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ ലോഞ്ചും ജൂൺ 9ന്.

പ്രശസ്ത നടന്മാരായ ജിം സർഭും, ദലിപ് താഹിലും നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ‘കുബേര’ ഒരു പാൻ ഇന്ത്യൻ ചിത്രമായാണ് എത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ ഈ ചിത്രം പ്രദർശനത്തിനെത്തും. ഛായാഗ്രഹണം: നികേത് ബൊമ്മി, എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ, സംഗീതം: ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷൻ ഡിസൈൻ: തൊട്ട ധരണി.

Story Highlights- Kuberaa movie release date announced.