‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രം ‘അനന്തൻ കാടി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്…

June 10, 2025
Movie ananthan kaadu first look poster

മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിൽ ആര്യയും, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൽ മോഹൻലാലും ജനപ്രിയ നായകൻ ദിലീപും തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ടീസർ ജൂൺ 9 അഞ്ചുമണിക്ക്‌ പ്രേക്ഷകരിൽ എത്തി.

മിനി സ്റ്റുഡിയോയുടെ ബാനറിൽ വിനോദ് കുമാർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മലയാള സിനിമയുടെ തന്നെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവായ മുരളി ഗോപിയാണ്. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജ്നീഷ് ലോകനാഥ് ആണ്. ഇന്ദ്രൻസ്, മുരളി ഗോപി, ദേവ് മോഹൻ, അപ്പാനി ശരത്, വിജയരാഘവൻ, നിഖില വിമൽ, ശാന്തി, റെജീന കസാന്ദ്ര, സാഗർ സൂര്യ, ‘പുഷ്പ’ സിനിമയിലെ സുനിൽ, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നി നിരവധി താര നിര ഈ ചിത്രത്തിലുണ്ട് .

Read also: ‘മാർക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തിൽ ആര്യയും സംവിധായകൻ ജിയെൻ കൃഷ്ണകുമാറും ഒരുമിക്കുന്നു- ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിൽ ലോഞ്ചും ജൂൺ 9ന്.

ഛായാഗ്രഹണം: എസ്.യുവ, എഡിറ്റർ: രോഹിത് വി എസ് വാരിയത്ത്, സംഗീതം: ബി അജനീഷ് ലോക്നാഥ്, പ്രൊഡക്ഷൻ ഡിസൈനർ: രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ: ആർ. ശക്തി ശരവണൻ, വിഎഫ്എക്സ് ഡയറക്ടർ: ബിനോയ് സദാശിവൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെയിൻ പോൾ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി സി, സൗണ്ട് ഡിസൈൻ: അരുൺ എസ് മണി, ഗാനരചന: മുരളി ഗോപി, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കർ, വി.ബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ് എം ടി, ഫിനാൻസ് കൺട്രോളർ: എം എസ് അരുൺ, വിഎഫ്എക്സ്: ടിഎംഇഎഫ്എക്സ്, കോസ്റ്റ്യൂം: അരുൺ മനോഹർ, സ്റ്റിൽസ്: റിഷ്ലാൽ ഉണ്ണികൃഷ്ണൻ മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ് ഫോർത്ത്

Story highlights- Movie Ananthan Kaadu’s first look poster released.