മാസ് ഫെസ്റ്റിവൽ ഓൺ സ്‌ക്രീൻ – സൂര്യയുടെ പിറന്നാൾ ദിനത്തിൽ ‘കറുപ്പ്’ ചിത്രത്തിന്റെ ഗംഭീര ടീസർ റിലീസായി.

സൂര്യയുടെ മാഗ്നം ഓപസ് ചിത്രം ‘കറുപ്പി’ന്റെ ടീസർ ഇന്ന് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങി. സൂര്യയുടെ പിറന്നാൾ ദിനത്തിൽ ആരാധകർക്കും പ്രേക്ഷകർക്കും ആഘോഷിക്കാനുള്ള രംഗങ്ങൾ ഉള്ള ടീസർ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘കറുപ്പി’ൽ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീൻ സാന്നിധ്യം എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കൻഡും ദൈർഘ്യമുള്ള ടീസർ, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകർക്ക് ആർപ്പു വിളിക്കാൻ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നു.
ആർ ജെ ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’, ഉയർന്ന നിലവാരമുള്ള ഒരു പക്കാ കൊമേഷ്യൽ എന്റർടൈനറാണ്. സമ്പന്നവും സ്റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകൾ ഓരോ സീനിലും ഛായാഗ്രാഹകൻ ജി.കെ. വിഷ്ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ സംഗീതത്തിൽ സൗത്ത് ഇന്ത്യൻ സെൻസേഷൻ ആയ സായ് ആണ് ‘കറുപ്പി’ന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കറുപ്പ്’ സായി അഭയശങ്കറിന്റെ കരിയറിലെ മികവുറ്റ സിനിമയായിരിക്കുമെന്നുറപ്പാണ്.
Read also- ആവേശവും ഒപ്പം പ്രതീക്ഷയും വാനോളം; ‘കാന്താര ലെജൻഡ്’-ൻറെ ആദ്യ ഭാഗചിത്രീകരണം പൂർത്തിയായി.
മലയാളിയായ അരുൺ വെഞ്ഞാറമൂടാണ് ‘കറുപ്പി’ന്റെ സെറ്റ് ഡിസൈൻ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതൽ മനോഹരമാക്കുന്ന ‘കറുപ്പി’ന്റെ ദൃശ്യ ഭംഗിക്ക് പിന്നിൽ അരുൺ വെഞ്ഞാറമൂടും ടീമുമാണ്. തൃഷ കൃഷ്ണൻ, ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് ‘കറുപ്പി’ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലൈവാനൻ എഡിറ്റിങും അന്‍പറിവ്, വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി ആർ ഓ: പ്രതീഷ് ശേഖർ.
Story highlights: Suriya Surprises Fans with Birthday Gift: ‘Karuppu’ Movie Teaser Released!