‘കളങ്കാവൽ’ ടീസർ ‘ലോക’ക്ക് ഒപ്പം തിയേറ്ററുകളിൽ, ആകാംക്ഷയോടെ പ്രേക്ഷകർ

August 26, 2025
'Kalankaval' teaser screens with 'Lokah'

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന ‘കളങ്കാവൽ’ എന്ന ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസർ അപ്ഡേറ്റ് പുറത്ത്. ഓഗസ്റ്റ് 28 ന് ആഗോള റിലീസായി എത്തുന്ന ‘ലോക’ എന്ന മലയാളം സൂപ്പർഹീറോ ചിത്രത്തിനൊപ്പം തിയേറ്ററുകളിൽ ആണ് ‘കളങ്കാവൽ’ ടീസർ പ്രദർശിപ്പിക്കുക. ടീസർ അപ്ഡേറ്റ് പുറത്ത് വിട്ടത് ചിത്രത്തിൻ്റെ ഒരു പുതിയ പോസ്റ്ററും റിലീസ് ചെയ്ത് കൊണ്ടാണ്. മാസ്സ് ലുക്കിൽ മമ്മൂട്ടിയെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. വേഫറർ ഫിലിംസ് തന്നെയാണ് ‘ലോക’ നിർമ്മിച്ചിരിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ‘കളങ്കാവലി’ൻ്റെ തിരക്കഥ രചിച്ചത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അധികം വൈകാതെ തന്നെ ചിത്രത്തിൻ്റെ റിലീസ് അപ്‌ഡേറ്റും പുറത്ത് വരുമെന്നാണ് സൂചന.

Read also- വേഫെറർ ഫിലിംസിൻ്റെ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ, ഛായാ​ഗ്രഹണം: ഫൈസൽ അലി, സംഗീതം: മുജീബ് മജീദ്, എഡിറ്റർ: പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോസ്, മേക്കപ്പ്: അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റിൽസ്: നിദാദ്, പബ്ലിസിറ്റി ഡിസൈൻസ്: ആൻ്റണി സ്റ്റീഫൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ: ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Story highlights: ‘Kalankaval’ movie teaser screens with ‘Lokah’