പ്രവാസി മലയാളികളുടെ ഓണാഘോഷം; പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21 നു നടക്കും

September 19, 2025
Biggest Onam Celebration Outside India Flowers AKCAF Ponnonakazhcha 2025

ഫ്ലവേഴ്സ് – അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ച 2025 ന്റെ പ്രാഥമിക മത്സരങ്ങൾ സെപ്റ്റംബർ 21 ഖിസൈസിലെ ന്യൂ ഡോൺ സ്കൂളിൽ വെച്ച് നടക്കും ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാടൻപാട്ട്, മലയാളി മങ്ക, പുരുഷകേസരി, കിഡ്സ് ഫാഷൻ ഷോ എന്നിവയിലെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ നടക്കും. പ്രാഥമിക ഘട്ടത്തിൽ നിന്നും തെരഞ്ഞെടുക്കുന്ന മത്സരാർത്ഥികൾ
സെപ്തംബർ 28 നു ദുബായിലെ വേൾഡ് ട്രേഡ് സെന്ററിലെ പൊന്നോണക്കാഴ്ചയുടെ പ്രധാന വേദിയിൽ മാറ്റുരയ്ക്കും.

ഏറെ വ്യത്യസ്തമായ പരിപാടികളോടെയാണ് ഇത്തവണയും അക്കാഫിന്റെ പൊന്നോണകാഴ്ച അരങ്ങേറുന്നത്. അക്കാഫിന്റെ ഇരുപത്തിയേഴാം വർഷത്തെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 27 അമ്മമാരൊത്തുള്ള അമ്മയോണമാണ് പൊന്നോണക്കാഴ്ചയുടെ പ്രധാന സവിശേഷത.മാതൃവന്ദനം എന്ന പേരിലാണ് അമ്മയോണം ആഘോഷിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്. അക്കാഫിലെ മെമ്പർ കോളേജുകളാണ് അമ്മമാരെ ദുബായിലെത്തിക്കാനുള്ള മുഴുവൻ ചിലവുകളും വഹിക്കുന്നത്. ദുബായിലെത്തുന്ന അമ്മമാരെ പൊന്നോണകാഴ്ചയുടെ വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിക്കുന്നതാണ്.

Read also- ‘കാന്താര ചാപ്റ്റർ -1’ ട്രെയിലർ 22ന്, ചിത്രം ഒക്ടോബർ 2ന് തിയേറ്ററുകളിൽ എത്തും

ഫളവേഴ്സ് ടി വി ചാനൽ പാർട്ണറും ഹിറ്റ് 96.7 എഫ് എം റേഡിയോ പാർട്ണറുമാണ്. പൊന്നോണകാഴ്ചയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായുള്ള അക്കാഫ് ഓണം കൺവെൻഷൻ സെപ്തംബർ 21 നു രാവിലെ 10 മുതൽ ഖിസൈസ് മുഹൈസിനയിലുള്ള ന്യൂ ഡോൺ സ്കൂളിൽ വെച്ചു നടക്കുമെന്ന് മീഡിയ കൺവീനർ എ വി ചന്ദ്രൻ അറിയിച്ചു.

Story highlights: Biggest Onam Celebration Outside India Flowers AKCAF Ponnonakazhcha 2025