ഓണക്കാലത്തെ വരവേൽക്കാൻ ശീമാട്ടി; വൈറലായി ഓണം മ്യൂസിക് വിഡിയോ

August 4, 2022

ഓണക്കാലത്തിന് മാറ്റ് കൂട്ടാൻ സീസൺ ഓഫ് സെലിബ്രേഷൻസുമായി ശീമാട്ടി. എക്കൊല്ലത്തേയും പോലെ ഈ വർഷവും ഓണത്തെ ആഘോഷമായി വരവേൽക്കാനൊരുങ്ങുകയാണ് കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടി. ഓണ സ്മരണകളും ഓണത്തിന്റെ സകല ആവേശവും നിറച്ചൊരു ദൃശ്യ ശ്രവ്യാനുഭവവും ആയിട്ടാണ് ഈ ഓണക്കാലത്തെ ശീമാട്ടി വരവേൽക്കുന്നത്.

“നിറയോ നിറ നിറ പൊലി നിറപൊലി നിറ എന്ന് തുടങ്ങുന്ന ശീമാട്ടിയുടെ ഓണം മ്യൂസിക്കൽ ആൽബം ഇതിനോടകം തന്നെ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മികവാർന്ന ദൃശ്യ ഭംഗി കൊണ്ടും, ആകർഷകമായ വരികളാലും പാട്ടും വിഡിയോയും ആസ്വാദനത്തിന്റെ വേറിട്ടൊരു തലത്തിലേക്കാണ് ആസ്വാദകനെ കൊണ്ടെത്തിക്കുന്നത്. ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. ഗാനത്തിന് സംഗീത സംവിധാനം നൽകി ആലപിച്ചിരിക്കുന്നത്.

ദീപാങ്കരൻ കൈതപ്രവും, ഗോകുൽ എസ് പിള്ളൈ സംവിധാനവും, ഛായാഗ്രഹണം ഗൗതം ബാബുവും നിർവ്വഹിച്ചിരിക്കുന്നു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി പുറത്തിറക്കിയ ആൽബം ഇറങ്ങി മണിക്കൂറുകൾക്കകം തന്നെ ആയിരക്കണക്കിനാളുകളാണ് കണ്ടത്. ആഘോഷത്തോടൊപ്പം തന്നെ നിരവധി ഡിസ്കൗണ്ട് ഓഫറുകളും ശീമാട്ടി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നു.

കേവലം 299/- രൂപയിൽ തുടങ്ങുന്ന ഏറ്റവും പുതിയ ഓണം കളക്ഷനുകളാണ് ഈ ഓണത്തിന് ശീമാട്ടി ഉപഭോക്താക്കൾക്കായി നൽകുന്നത്. ഓരോ ഫ്ളോറിലും അതിവിപുലമായ ഫെസ്റ്റിവല് കളക്ഷനുകളാണ് ഒരുക്കിയിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി വിപുലവും ഏറ്റവും പുതിയ ഡിസൈനുകൾ ശീമാട്ടി കൊച്ചി, കോട്ടയം ഷോറൂമുകളില് ഒരുക്കിയിട്ടുണ്ട്.

എന്നിങ്ങനെ സാരിയിൽ തന്നെ പുതുമയാർന്ന കളക്ഷനുകൾ എടുത്തുപറയേണ്ടവയാണ്. കൂടാതെ ഹോം വെയർ ,നൈറ്റ് വെയർ , കാഷ്വൽ വെയർ ,ഫോർമൽ വെയർ, കുട്ടികൾക്കുള്ള പുത്തൻ ഡിസൈനുകളും ശീമാട്ടിയിൽ ലഭ്യമാണ്. മാത്രമല്ല ഏറ്റവും മികച്ച രീതിയിൽ ആഘോഷമായി ഈ ഓണക്കാലം കൊണ്ടാടാനുള്ള എല്ലാ സൗകര്യങ്ങളും ശീമാട്ടിയിൽ സജ്ജമാക്കിയിട്ടുണ്ട്.

 Seematti Onam Anthem Video