‘ഡ്രൈവിങ് ലൈസന്‍സ്’ ലൊക്കേഷനില്‍ ഓണം ആഘോഷിച്ച് പൃഥ്വിരാജ് ഒപ്പും സുപ്രിയയും: വീഡിയോ

September 12, 2019

ഓണക്കാലമായുതുകൊണ്ട് തന്നെ സാമൂഹ്യ മാധ്യമങ്ങളും ഓണക്കാഴ്ചകള്‍ക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. താരങ്ങളുടെ ഓണാഘോഷങ്ങളും ഓണ വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നു. മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരന്‍ ഓണം ആഘോഷിച്ചത് ട്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്. പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയയും ഓണാഘോഷത്തില്‍ താരത്തിനൊപ്പമുണ്ടായിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രമാണ്. ‘ഡ്രൈവിങ് ലൈസന്‍സ്’.  ജീന്‍ പോള്‍ ലാല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയ്ക്കുവേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നുണ്ട്.

Read more: നഖം വെട്ടാതിരിക്കാന്‍ തലകറക്കം അഭിനയിച്ച് നായ: ചിരി വീഡിയോ

സച്ചിയാണ് ഡ്രൈവിങ് ലൈസന്‍സ് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. പൃഥ്വിരാജ് തന്നെയാണ് ഈ ചിത്രത്തില്‍ നായകകഥാപാത്രമായി എത്തുന്നതും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ സഹ നിര്‍മ്മാതാവാണ്. ആഡംബരകാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നിരുന്നു. അലക്‌സ് ജെ പുളിക്കലാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. രതീഷ് രാജാണ് എഡിറ്റര്‍.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പൃഥ്വിരാജ് നിര്‍മ്മാതാവും നായകനുമാകുന്ന രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡ്രൈവിങ് ലൈസന്‍സിന്. ‘നയണ്‍ (9)’ ആയിരുന്നു താരം നിര്‍മ്മാതാവും നായകനുമായെത്തിയ ആദ്യ ചിത്രം.

 

View this post on Instagram

 

Happy Onam#TeamDrivingLicence#ShootInProgress#Onam2019

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on