നവ്യയും സൗബിനും പോലീസ് വേഷത്തിലെത്തുന്ന ‘പാതിരാത്രി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; ചിത്രം ഒക്ടോബറിൽ തിയേറ്ററുകളിൽ

September 12, 2025
Navya Nair and Soubin Shahir new film 'Pathiraathri' first look poster out

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ഒക്ടോബറിൽ ചിത്രം പ്രദർശനത്തിനെത്തും. ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസാണ്.

പോലീസ് വേഷത്തിലാണ് ചിത്രത്തിൽ നവ്യ നായരും സൗബിൻ ഷാഹിറും അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഷാജി മാറാട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ‘തുടരും’, ‘ലോക’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജേക്സ് ബിജോയ് സംഗീതമൊരുക്കുന്ന ചിത്രം കൂടിയാണിത്.

Read also- ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തിന്റെ പ്രമോ പുറത്തു വിട്ട് രവി മോഹൻ

ഛായാഗ്രഹണം: ഷെഹ്നാദ് ജലാൽ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, ആർട്ട്: ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, മേക്കപ്പ്: ഷാജി പുൽപ്പള്ളി, വസ്ത്രങ്ങൾ: ലിജി പ്രേമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ: സിബിൻ രാജ്, ആക്ഷൻ: പി സി സ്റ്റണ്ട്സ്, സ്റ്റിൽസ്: നവീൻ മുരളി, ടൈറ്റിൽ ഡിസൈൻ: യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ: ഇല്ലുമിനാർട്ടിസ്റ്റ്, പിആർഒ: ശബരി

Story highlights: Navya Nair and Soubin Shahir new film ‘Pathiraathri’ first look poster out