കളർഫുള്ളായി ഇന്ത്യൻ റയിൽവേ …

ഇന്ത്യൻ റെയിൽവേ പുതിയ മേക്കോവറിൽ എത്തുന്നു. കടും നീല നിറത്തിലായിരുന്ന ട്രെയിനുകൾക്ക് തവിട്ട്, ബീജ് കളറുകൾ ഇടകലർത്തിയായിരിക്കും പരിഷ്കരിച്ച ട്രെയിനുകൾ എത്തുക. മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ 30,000 ബോഗികൾക്കാണ് പുതിയ നിറം നൽകുക. ഇന്ത്യൻ റെയിൽവേ മന്ത്രാലയം മന്ത്രി പീയൂഷ് ഗോയൽ  ട്രെയിനുകൾ നവീകരിക്കുന്നതിന് അനുമതി നൽകി. ജൂൺ മുതലായിരിക്കും ട്രെയിനുകൾക്ക് പുതിയ നിറം നൽകുക.

നിറം മാറ്റുന്നതിനൊപ്പം കോച്ചുകളിൽ ടോയ്‌ലറ്റുകളും ബയോടോയ്‌ലറ്റുകളും നവീകരിക്കും. എല്ലാ സീറ്റുകൾക്കും ചാർജിങ് പോയിന്റ്, റീഡിങ് ലൈറ്റ്, ഗോവണി, ബർത്ത്, ഇൻഡിക്കേറ്റർ  തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കാനും റെയിൽവേ പദ്ധതിയിടുന്നുണ്ട്.