ഇന്ത്യ മുഴുവൻ കറങ്ങാം വെറും 26,000 രൂപയ്ക്ക്; 13 ദിവസത്തെ യാത്രയൊരുക്കി റെയില്‍വേ!

October 31, 2023

യാത്ര ചെയ്യാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മിക്കവരെയും ഇതിൽ നിന്ന് പിന്തിരിപ്പിക്കുന്ന ഒരു ഘടകം പണം തന്നെയാണ്. എന്നാൽ 26,000 രൂപയ്ക്ക് 13 ദിവസത്തെ യാത്രയൊരുക്കിയിരിക്കുകയാണ് റെയില്‍വേ. കുറഞ്ഞ ചെലവില്‍ ഇന്ത്യയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രയൊരുക്കി ഭാരത് ഗൗരവ്. (north western delight with vaishnodevi rail tour package)

3 എസി, സ്ലീപ്പർ ക്ലാസുകളിലായിരിക്കും യാത്ര. വെറും 26,000 രൂപയ്ക്ക്, തെക്ക് മുതല്‍ അങ്ങ് വടക്കുവരെയുള്ള പ്രധാനകാഴ്ചകള്‍ കണ്ടാസ്വദിച്ചു വരാം.പതിമൂന്നു ദിവസത്തെ യാത്രാപാക്കേജാണ് സഞ്ചാരികൾക്കായി ഐ ആര്‍ സി ടി സി ഒരുക്കിയിരിക്കുന്നത്.

Read also: മോഹൻലാൽ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ബിന്ദു പണിക്കരുടെ മകൾ കല്യാണി

“നോർത്ത് വെസ്റ്റേൺ ഡിലൈറ്റ് വിത്ത് വൈഷ്ണോദേവി” എന്നാണ് ഈ പാക്കേജിന്‍റെ പേര്. നവംബർ 19ന് ആരംഭിക്കുന്ന യാത്ര ഡിസംബർ ഒന്നിന് അവസാനിക്കും. 12 രാത്രികളും 13 പകലുകളും നീളുന്നതാണ് യാത്ര. നിലവില്‍ 544 സ്റ്റാൻഡേർഡ് സീറ്റുകളും 210 കംഫർട്ട് സീറ്റുകളുമടക്കം മൊത്തം 754 സീറ്റുകളാണ് ട്രെയിനില്‍ ഉള്ളത്.

സ്ലീപ്പർ ക്ലാസ്, ട്രാൻസ്ഫർ ചെയ്യാനുള്ള നോൺ എസി വാഹനങ്ങൾ, രാത്രി തങ്ങുന്ന സ്ഥലങ്ങളിൽ താമസിക്കാൻ ട്രിപ്പിൾ ഷെയറിങ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ള സ്റ്റാൻഡേർഡ് സീറ്റ് ബുക്ക് ചെയ്യാന്‍ മുതിർന്നവര്‍ക്ക് 26,310 രൂപയും 5-11 വയസുള്ള കുട്ടികള്‍ക്ക് 24,600 രൂപയുമാണ് നിരക്ക്.

Story highlights – north western delight with vaishnodevi rail tour package