3000 ട്രെയിനുകൾ അധിക സർവീസ്; വെയിറ്റിങ്ങ് ലിസ്റ്റുകൾ അവസാനിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ!

November 17, 2023

ഏറ്റവും സുരക്ഷിതവും സാധാരണക്കാരന് താങ്ങാനാവുന്നതുമായ ദേശീയ ഗതാഗത മാർഗ്ഗമാണ് റെയിൽവേ. 2027 ഓടെ യാത്രക്കാർക്ക് വെയിറ്റിങ്ങ് ലിസ്റ്റുകൾ അവസാനിപ്പിച്ച് കൺഫോം ടിക്കറ്റുകൾ ഉറപ്പാക്കാനുള്ള പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. അടുത്ത 4-5 വർഷങ്ങൾക്കുള്ളിൽ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 800 കോടിയിൽ നിന്ന് 1,000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്. (Indian Railway to eliminate waiting list)

ഇത് പ്രാവർത്തികമാക്കണമെങ്കിൽ 3,000 ട്രെയിനുകൾ അധിക സർവീസ് നടത്തേണ്ടിവരും. രാജ്യത്തുടനീളം 3,000 അധിക ട്രെയിനുകൾ പ്രവർത്തനമാരംഭിച്ചാൽ ‘വെയിറ്റിങ്ങ് ലിസ്റ്റ്’ പ്രശ്‌നം സ്വതവേ പരിഹരിക്കപ്പെടും. ഇതിനായി പുതിയ റെയിൽവേ ലൈനുകൾ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ക്രമേണ വികസിപ്പിക്കും. കഴിഞ്ഞ വർഷങ്ങളായി നിലവിലുള്ള ട്രെൻഡുകളും യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വ്യതിയാനങ്ങളും പഠിച്ചതിന് ശേഷമാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Read also: ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…

പുതിയ ട്രെയിനുകൾക്കായി പ്രതിവർഷം 5,000 എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാനായും റെയിൽവേ പരിശ്രമിക്കുന്നു. നിലവിൽ, എസി, നോൺ എസി വിഭാഗങ്ങളിലായി 60,000-ലധികം പാസഞ്ചർ കോച്ചുകൾ ലഭ്യമാണ്. സബ്-അർബൻ ഏരിയകളിൽ 5,774 ട്രെയിനുകൾ ഉൾപ്പെടെ 10,748 ട്രെയിനുകളും ഓടുന്നുണ്ട്.

Story highlights: Indian Railway to eliminate waiting list