കുട്ടികൾക്കൊപ്പം സഞ്ചരിക്കുന്ന അമ്മമാരായ യാത്രികർക്കായി ട്രെയിനുകളിൽ മടക്കിവെക്കാവുന്ന ബേബി ബെർത്തുകൾ; നോർത്തേൺ റെയിൽവേയ്ക്ക് കൈയ്യടി

May 11, 2022

ദൂരെ യാത്രകൾക്ക് ഏറ്റവും അനുയോജ്യം ട്രെയിനാണ്. ഇരുന്നു മടുത്താൽ ഒന്ന് നടക്കാനും ലഘുഭക്ഷണത്തിന്റെ ലഭ്യതയും ടോയ്‌ലറ്റ് സൗകര്യവുമെല്ലാം ട്രെയിനിലുള്ളതുകൊണ്ടുതന്നെ ആളുകൾ അധികവും ആശ്രയിക്കുന്നതും ട്രെയിനാണ്. എന്നാൽ കുട്ടികളെയുമായി യാത്ര ചെയ്യുന്ന അമ്മമാർക്ക് ബെർത്തുകളുടെ വലിപ്പം ഒരു പ്രശ്നമാണ്. കുട്ടികളെയുമായി കിടക്കാനുള്ള സൗകര്യം ബെർത്തുകളിൽ ഇല്ല.

ഇപ്പോഴിതാ, അമ്മമാർക്ക് യാത്ര എളുപ്പമാക്കുന്ന വളരെ ആവശ്യമുള്ള ഒരു കൂട്ടിച്ചേർക്കൽ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചിരിക്കുകയാണ്. നവജാത ശിശുക്കളുമായി യാത്ര ചെയ്യുന്നവർക്ക് യാത്ര സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോർത്തേൺ റെയിൽവേ ബേബിബർത്തുകൾ അവതരിപ്പിച്ചത്.നോർത്ത് റെയിൽവേ ലക്‌നൗ, ഡൽഹി ഡിവിഷനുകളുടെ സഹകരണത്തോടെയുള്ള ഈ ഫീച്ചർ മാതൃദിനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു.

എസി ത്രീ-ടയർ (194129/C) B4 കോച്ചിലെ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് ലഖ്‌നൗ മെയിൽ 12230-ൽ ഒരു പൈലറ്റ് പ്രോജക്റ്റായി ബെർത്ത് സ്ഥാപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യുന്നത്.കുട്ടികൾ ബെർത്തിൽ നിന്നും വീഴുന്നത് തടയാൻ റെയിലിംഗ് ഉള്ള മടക്കാവുന്ന ബേബി ബെർത്തിന്റെ ഏതാനും ചിത്രങ്ങൾ നോർത്തേൺ റെയിൽവേ പങ്കുവെച്ചു.

Read Also: വിദ്യാർത്ഥികൾക്ക് ഒരു 3 ഡയമെൻഷണൽ പഠന രീതിയുമായി ഹോംസ്‌കൂൾ ലേർണിംഗ് ആപ്പ്!!

‘മാതൃദിനത്തിൽ, നോർത്തേൺ റെയിൽവേയുടെ ലഖ്‌നൗ ഡിവിഷൻ കോച്ച് നമ്പർ. 194129/B4, ബർത്ത് നമ്പർ 12 & 60 എന്നിവയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബേബി ബെർത്ത് അവതരിപ്പിച്ചു. ഇത് അമ്മമാർക്ക് കുഞ്ഞുങ്ങളോടൊപ്പം യാത്ര ചെയ്യാൻ സൗകര്യമൊരുക്കും’ നോർത്തേൺ റെയിൽവേ എഴുതിയിരിക്കുന്നു. ഇപ്പോൾ ഇത് പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തതാണ്. യാത്രക്കാരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചാൽ വിപുലീകരിക്കാനാണ് പദ്ധതി.

Story highlights- Northern Railway introduces foldable baby berths