‘മൊസ്‌ക്വിറ്റോ ഫിലോസഫി’യുമായി ശ്രുതി ഹസൻ..

നടിയും പ്രൊഡ്യൂസറുമായ ശ്രുതി ഹസൻ നിർമ്മിക്കുന്ന പുതിയ ചിത്രം ‘മൊസ്ക്വിറ്റോ ഫിലോസഫി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ജയപ്രകാശ് രാധാകൃഷ്ണണൻ ഒരുക്കുന്ന ചിത്രത്തിൽ എഴുതിത്തയ്യാറാക്കിയ തിരക്കഥയോ മുൻ കൂട്ടി പ്ലാൻ ചെയ്ത സംഭാഷങ്ങളോ ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ജീവിതത്തിലെ സംഭവങ്ങൾ അതുപോലെ ഷൂട്ട് ചെയ്ത് ആരാധകർക്ക് മുമ്പി ലെത്തിക്കുകയെന്നതാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ ലക്‌ഷ്യം.

ഏറെ ചർച്ചകൾക്ക് വിധേയമായ ‘ലെൻസ്’ എന്ന ചിത്രത്തിന് ശേഷം ജെ പി സംവിധാനം ചെയ്യുന്ന പുതിയ  സിനിമയാണ് മൊസ്ക്വിറ്റോ ഫിലോസഫി.