ഇരുളും ദുരിതവും നിറഞ്ഞ തടവറയിൽ നിന്നൊരു എബിസിഡി…വീഡിയോ കാണാം

ഇരുളും ദുരിതവും നിറഞ്ഞ തടവറകൾക്ക് പ്രകാശം പകരാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം സിനിമ പ്രേമികൾ. ജയിലറയിലെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കാനായി കാസർകോട് ചീമേനി ജയിലാണ് ആദ്യമായി ​ പരീക്ഷണം നടത്തിയത്​. പൂർണമായും തടവുകാരുടെ പങ്കാളിത്തത്തോടെയാണ്  ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്. ഇതോടെ ​ചീമേനി ജയിൽ  ചരിത്രത്തിൽ ഇടംപിടിക്കുക കൂടിയാണ് ​. എ ബി സി ഡി എന്ന പേരിലാണ്​ ഹ്രസ്വചിത്രം തയാറക്കിയിരിക്കുന്നത്​. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് സിനിമയുടെ സീഡി പ്രകാശനം ചെയ്തത്.

പ്രത്യേകതകൾ ഏറെയുള്ളവരാണ്​ ചീമേനി തുറന്ന ജയിലിലെ തടവുകാർ. വിവിധ തൊഴിൽ പരിശീലനങ്ങളാണ് സർക്കാർ ഇവിടെ ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ തൊഴിൽ പരിശീലനങ്ങളിൽനിന്ന് വ്യത്യസ്​തമായി സഞ്ചരിക്കാൻ ശ്രമിക്കുന്നവരാണ് ചീമേനിയിലെ തടവുകാർ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷോർട്ട് ഫിലിം എന്ന പുതിയ പരീക്ഷണവും ഇവിടെ ആരംഭിച്ചത്.

നിരവധി പദ്ധതികളും കോഴ്സുകളുമാണ് ചീമേനി ജയിലിൽ അധികൃതരുടെ സഹായത്തോടെ നടപ്പാക്കുന്നത്. ഇതി​​ന്റെ  ഭാഗമായിരുന്നു സിനിമയെക്കുറിച്ച് സംഘടിപ്പിച്ച ക്ലാസ്​. പതിനഞ്ച് ദിവസത്തെ ക്ലാസിൽനിന്ന് ലഭിച്ച അറിവുകളാണ് അവരെ ഹ്രസ്വചിത്രം നിർമിക്കാൻ പ്രേരിപ്പിച്ചതും ഇതിന്റെ ഭാഗമായി അവർ തന്നെ തിരക്കഥ തയാറാക്കി നിർമ്മിച്ച ഹ്രസ്വ ചിത്രമാണ് എ ബി സി ഡി.