അവർ എത്തുന്നു; ചിരിയുടെ മാലപ്പടക്കവുമായി ഷിബുവണ്ണനും കൂട്ടരും നമുക്കിടയിലേക്ക്

നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് അവർ എത്തുകയാണ്, മലയാളികളെ പൊട്ടിച്ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ. വലിയ ആശയങ്ങളും സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെയും അവരുടെ സംഘമ കേന്ദ്രമായ ക്ലബ്ബിന്റെയും കഥ പറയുന്ന ‘യുവധാര ആര്‍ട്‌സ് ആന്‍ഡ്  സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്ന വെബ്‌സീരീസ് മലയാളികളുടെ സ്വീകരണമുറികളില്‍ ഇടംപിടിക്കുന്നു…

ഫ്ലവേഴ്സ് ഓൺലൈൻ ഇനിഷ്യേറ്റീവ്‌സിന്റെ ഭാഗമാണ് യുവധാര ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ്‌ എന്ന വെബ്സീരിസ്. നമുക്കിടയിലുള്ള സാധാണക്കാരായ ഒരു കൂട്ടം ആളുകളുടെ കഥയുമായി ഫ്ലവേഴ്സ് യൂ ട്യൂബ് ചാനലിൽ എല്ലാ ഞായറാഴ്ചയും വ്യാഴാഴ്ചയും രാത്രി 7: 30 നാണ് ഷിബുവണ്ണനും കൂട്ടരും എത്തുക.

നിരവധി ഷോർട്ട് ഫിലിമുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ വിശാഖ് നന്ദു സംവിധാനം നിർവഹിക്കുന്ന  ‘യുവധാര ആര്‍ട്‌സ് ആന്‍ഡ്  സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്ന വെബ്‌സീരീസിന്റെ തിരക്കഥയും സംഭാഷണം തയ്യാറാക്കുന്നതും വിശാഖ് തന്നെയാണ്. പഴങ്കഥകളുടെ കോട്ടകൾ പൊട്ടിച്ചിട്ട് പുതുമയുടെ രസക്കൂട്ടുമായി എത്തുന്ന നർമ്മ മുഹൂർത്തങ്ങൾക്കായി ഇനി കാത്തിരിക്കാം…

നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കിയ വെബ് സീരീസിലെ ആദ്യ എപ്പിസോഡ് കാണാം..