ചിരി പടര്‍ത്തി ‘ബദായി ഹോ’യുടെ ട്രെയിലര്‍

ട്രെയിലര്‍ പുറത്തിറങ്ങിയതോടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ ചിരി പടര്‍ത്തുകയാണ് ‘ബദായി ഹോ’. മികച്ച സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിക്കുന്നത്. ആയുഷ്മാന്‍ ഖുറാന പ്രധാന വേഷത്തിലെത്തുന്ന കോമഡി ചിത്രമാണ് ബദായി ഹോ. ദംഗല്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയമായ സന്യ മല്‍ഹോത്രയാണ് ചിത്രത്തിലെ നായിക. ഗജ്‌രാജ് റാവു, നീന ഗുപ്ത, ഷീബ ഛദ്ദ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രമേയം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രായമായ അമ്മ ഗര്‍ഭിണി ആകുന്നു. തങ്ങളുടെ അച്ഛനും അമ്മയ്ക്കും മൂന്നാമതൊരു കുട്ടി കൂടി പിറക്കാന്‍ പോകുന്നു എന്നറിയുന്ന മകന്റെ ആകുലതകളാണ് ചിത്രത്തിന്റെ പ്രമേയം. അമിത് രവിന്ദര്‍നാഥ് ആണ് ബദായി ഹോമിന്റെ സംവിധായകന്‍.