കെപിഎസി ലളിതയുടെ അവസാന ചിത്രം- ശ്രദ്ധനേടി ‘വീട്ട്ലാ വിശേഷം’ ട്രെയ്‌ലർ

May 26, 2022

പ്രേക്ഷകരുടെ പ്രിയതാരം കെപിഎസി ലളിതയുടെ അവസാന ചിത്രമായി റിലീസിന് ഒരുങ്ങുകയാണ് ‘വീട്ട്ലാ വിശേഷം’. തമിഴ് ചിത്രമായ ‘വീട്ട്ലാ വിശേഷ’ത്തിൽ ഉർവശി,സത്യരാജ് എന്നിവർക്കൊപ്പമാണ്‌ കെപിഎസി ലളിത വേഷമിട്ടിരിക്കുന്നത്. മലയാള നടി അപർണ ബാലമുരളിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ ട്രെയ്‌ലർ എത്തിയിരിക്കുകയാണ്.

ആയുഷ്മാൻ ഖുറാന നായകനായ ‘ബദായ് ഹോ’ റീമേക്ക് ആണ് ‘വീട്ട്ലാ വിശേഷം’. ആയുഷ്മാൻ ഖുറാനയുടെ വേഷം ആർജെ ബാലാജി അവതരിപ്പിക്കുന്നു, നടന്മാരായ സത്യരാജും ഉർവ്വശിയും യഥാക്രമം നടന്മാരായ ഗജരാജ് റാവു, നീന ഗുപ്ത എന്നിവരുടെ വേഷങ്ങൾ അവതരിപ്പിക്കുന്നു. ഒരു ഫാമിലി എന്റർടെയ്‌നറായ ചിത്രത്തിന്റെ ട്രെയിലർ വളരെ രസകരമാണ്.

രണ്ട് ആൺമക്കളുള്ള ഒരു അമ്മ 50-കളിൽ ഗർഭിണിയാകുമ്പോഴുള്ള രസകരമായ നിമിഷങ്ങളാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആർജെ ബാലാജിയാണ് ചിത്രത്തിന്റെ സഹസംവിധാനവും രചനയും നിർവ്വഹിച്ചിരിക്കുന്നത്. എൻ ജെ ശരവണനാണ് മറ്റൊരു സംവിധായകൻ. മൂക്കുത്തി അമ്മൻ എന്ന തമിഴ് കോമഡി ചിത്രത്തിന് വേണ്ടി ഇരുവരും നേരത്തെ സഹകരിച്ചിരുന്നു. കാർത്തിക് മുത്തുകുമാർ ഛായാഗ്രഹണവും ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. സെൽവ ആർകെയാണ് പ്രൊജക്ടിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്. ശന്തനു ശ്രീവാസ്തവയും അക്ഷത് ഗിൽഡിയാലും ചേർന്നാണ് കഥ എഴുതിയിരിക്കുന്നത്.

തമിഴ് റീമേക്ക് ജൂൺ 17ന് തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. 2018-ൽ യഥാർത്ഥ പതിപ്പിന്റെ സൗത്ത് റീമേക്ക് അവകാശം ബോണി കപൂർ സ്വന്തമാക്കിയിരുന്നു. സ്വന്തം പ്രൊഡക്ഷൻ ബാനറായ ബേവ്യൂ പ്രൊജക്‌ട്‌സ് എൽഎൽപി ആണ് നിർമിക്കുന്നത്.

Read Also: “അഞ്ജന കണ്ണെഴുതി, ആലിലത്താലി ചാർത്തി..”; തച്ചോളി ഒതേനനിലെ തമ്പുരാട്ടി കുട്ടിയായി ദേവനക്കുട്ടി

യഥാർത്ഥ ചിത്രമായ ബദായ് ഹോയിൽ സാന്യ മൽഹോത്രയും ആയുഷ്മാനും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം ബോക്‌സ് ഓഫീസിൽ വിജയിക്കുകയും പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച നിരൂപണങ്ങളും നേടുകയും ചെയ്തു. സമീപകാലത്ത് ഇറങ്ങിയ ഏറ്റവും മികച്ച ഹിന്ദി സിനിമകളിൽ ഒന്നായിരുന്നു ഇത്.

Story highlights- Veetla Vishesham Official Trailer