സംഗീത ലോകത്തെ കുരുന്നു താരങ്ങളെ കണ്ടെത്താന്‍ ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗര്‍

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ഫ്‌ളവേഴ്‌സ്‌  ടോപ്പ് സിംഗര്‍ നാളെ മുതല്‍ ആരംഭിക്കും. പ്രശസ്ത സിനിമാതാരം ഇന്നസെന്റ് ടോപ്പ് സിംഗര്‍ ഉദ്ഘാടനം ചെയ്യും. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്‌ളവേഴ്‌സ്‌ ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്.

രാത്രി 8.30 ന് ഫ്‌ളവേഴ്‌സ്‌ ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകളുടെ ഈ സംഗീതവിരുന്ന്.