ഇനിയാണ് കളി; അരങ്ങേറ്റത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്, കലിപ്പോടെ കൽക്കത്ത

ഇന്ത്യ മുഴുവൻ ആവേശത്തിലാണ്… ഫുട്ബോൾ ആവേശത്തിൽ… ഇനിയുള്ള രാത്രികൾ ഫുട്ബോൾ പ്രേമികൾക്ക് ആവേശത്തിന്റെയും ആഘോഷത്തിന്റെയും രാത്രികളാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിന് ഇന്ന് തിരിതെളിയുമ്പോൾ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കഴിഞ്ഞ വർഷത്തേതുപോലെ തന്നെ ഇത്തവണയും  ഐ എസ് എല്ലിന്റെ  ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയെയാണ് നേരിടുന്നത്. വൈകിട്ട് 7.30നാണ് മത്സരം. കഴിഞ്ഞ സീസണില്‍ ഒട്ടും മികച്ചതല്ലായിരുന്നു ഇരു ടീമുകളുടേയും പ്രകടനം ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്ത് അവസാനിപ്പിച്ചപ്പോള്‍ എടികെ ഒമ്പതാം സ്ഥാനത്തായിരുന്നു.

ഡേവിഡ് ജെയിമ്സിന്റെ പരിശീലത്തിൽ ഇറങ്ങാനൊരുങ്ങുന്ന മഞ്ഞപ്പടയെ നേരിടാൻ സ്റ്റീവ് കോപ്പലിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഒരുങ്ങുന്നത്..ഒരുപിടി യുവതാരങ്ങളുമായി അണിനിരക്കുന്ന മഞ്ഞപ്പട സന്ദേശ് ജിങ്കൻറെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. പലയിടങ്ങളിലായി  മികവ് കാട്ടിയവരെ ഒരുമിച്ച് കൂട്ടി കളിക്കളത്തിലേക്ക് ഇറങ്ങുന്ന കൊൽക്കത്തയും വിജയ പ്രതീക്ഷ ഒട്ടും കൈവിടുന്നില്ല. എന്നാൽ രണ്ടുവട്ടം കൈവിട്ടു പോയ കിരീടം ഇത്തവണ തിരിച്ചുപിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് മഞ്ഞപ്പട.

ഇന്ന് കളിക്കളത്തിൽ ഇറങ്ങാൻ സാധ്യയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ..

സന്ദേശ് ജിങ്കൻ, ധീരജ് സിങ്, ലാല്‍റ്വത്താര, സിറില്‍ കാളി, നികോള കെആര്‍സിമരേവിച്ചോ, ഹാളിചരണ്‍ നര്‍സാരി, സെമിന്‍ലെന്‍ ഡന്‍ഗല്‍, കറേജ് പെകുസണ്‍, മറ്റേജ് പൊപ്ലാന്റ്റിക്, ലെകിച്ച് പെസിച്ച്, എം.പി സക്കീര്‍…