ഉത്സവവേദിയിലെ ഋത്വിക് റോഷനായി മാറിയ കൊച്ചുഗായകൻ; വൈറൽ വീഡിയോ കാണാം

ശാരീരിക അസ്വസ്ഥതകളെ പുഞ്ചിരിച്ച് തോൽപ്പിച്ച ജ്യോതിഷ്കുമാർ എന്ന കൊച്ചുകലാകാരനെ കോമഡി ഉത്സവവേദി ഒരിക്കലും മറക്കാൻ ഇടയില്ല.  വൈകല്യങ്ങളെ അതിജീവിക്കാനുള്ള കരുത്ത് സംഗീതത്തിൽ നിന്നും നേടിയെടുത്ത ഈ അപൂർവ്വ പ്രതിഭ അഞ്ചാം ക്ലാസ്‌ വിദ്യാർത്ഥിയാണ്. ഉത്സവവേദിയിലെത്തിയ ജഡ്ജസിനെയും വേദിയിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും ഇളക്കിമറിച്ച ഗാനവുമായെത്തിയ സംഗീത പ്രതിഭ ‘മാനത്തെ മാറിക്കിനാവിൽ’ തുടങ്ങി നിരവധി ഗാനങ്ങൾ പാടിയതോടെ ഉത്സവ വേദിയിലെ ഋത്വിക് റോഷനായി മാറി. ശരീരത്തിന്റെ താളപിഴകൾക്കിടയിലും സംഗീതത്തെ നെഞ്ചോട് ചേർത്ത് പിടിച്ച കൊച്ചുഗായകൻ തളർന്നു പോയ ഒരുപാട്  കലാകാരന്മാർക്ക് തിരിച്ചു വരാനുള്ള മാതൃകയാണ്.  കലയുടെ മഹോത്സവ വേദി ഒന്നടങ്കം എഴുന്നേറ്റു നിന്ന് കൈയ്യടിച്ച ജ്യോതിഷിന്റെ പ്രകടനം കാണാം.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.