കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘തട്ടുംപുറത്ത് അച്യുതന്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘തട്ടുംപുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലാല്‍ ജോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാല്‍ ജോസ് പുതിയ സിനിമയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.

ഡിസംബറില്‍ ക്രിസ്തുമസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ. കുഞ്ചാക്കോ ബോബന്‍- ലാല്‍ജോസ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങള്‍ മലയാള പ്രേക്ഷകര്‍ക്ക് ഒട്ടേറെ നര്‍മ്മ മൂഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു. ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’, ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ എന്നീ ചിത്രങ്ങള്‍ ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ടില്‍ പിറന്നവയാണ്.

എം സിന്ധുരാജാണ് ഈ രണ്ട് ചിത്രത്തിനും തിരക്കഥ ഒരുക്കിയത്. എം സിന്ധുരാജ് തന്നെയാണ് ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബക്കറാണ് ‘തട്ടിന്‍ പുറത്ത് അച്യുതന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.