ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വീണ്ടും സന്തോഷവാർത്ത; തിരിച്ചുവരവിനൊരുങ്ങി താരങ്ങൾ..

ഐ എസ് എൽ അഞ്ചാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സന്തോഷവാർത്ത…മഞ്ഞപ്പടയുടെ കരുത്ത് കൂട്ടാൻ എത്തുകയാണ് മലയാളി താരം പ്രശാന്ത് മോഹനും അനസ് എടത്തൊടികയും. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന പ്രശാന്തും സസ്പെൻഷനെത്തുടർന്ന് പുറത്തതായിരുന്ന അനസും കളിക്കളത്തിലേക്ക് തിരിച്ചെത്തുമ്പോൾ മഞ്ഞപ്പടയുടെ പ്രതീക്ഷ വാനോളമാണ്.

അതേസമയം അനസ് എടത്തൊടികയുടെ തിരിച്ചുവരവ് ബ്ലാസ്റ്റേഴ്‌സിനെ കൂടുതല്‍ കരുത്തരാക്കും. ബ്ലാസ്റ്റേഴ്‌സ് നായകന്‍ ജിംഗനൊപ്പം അനസ് ചേരുന്നതോടെ പ്രതിരോധം കൂടുതല്‍ ശക്തമാകും. ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സസ്‌പെന്‍ഷൻ കഴിഞ്ഞ് തിരിച്ചെത്തുന്ന അനസ് എടത്തൊടികയ്ക്ക് പുറമെ മലയാളി താരം പ്രശാന്ത് മോഹനും തിരിച്ചെത്തും എന്നതാണ് അത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ പ്രശാന്ത് കളിക്കാതിരുന്നത്.

തായ് ലാന്‍ഡിലെ പ്രീസീസണില്‍ ആണ് പ്രശാന്തിന് പരിക്കേല്‍ക്കുന്നത്. ഗുരുതരമായ പരിക്കായിരുന്നില്ലെങ്കിലും വലിയ സീസണ്‍ മുന്നില്‍ കണ്ട് വിശ്രമം അനുവദിക്കുകയായിരുന്നു. തായ് ലാന്‍ഡിലെ പരിശീലന മത്സരങ്ങളില്‍ മികച്ച പ്രകടനം പ്രശാന്ത് കാഴ്ചവെച്ചിരുന്നു.

ഡല്‍ഹി ഡൈനാമോസിനെതിരേ ശനിയാഴ്ച കൊച്ചിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഡല്‍ഹിക്കെതിരെ പകരക്കാരനായാകും പ്രശാന്ത് കളത്തിലിറങ്ങുക.