‘പ്രളയ കേരളത്തിന് താങ്ങായ സൂപ്പർ ഹീറോകൾക്ക് ആദരവുമായി ബ്ലാസ്റ്റേഴ്‌സ്’.. വീഡിയോ കാണാം

October 5, 2018

കലൂർ ജവഹർലാൽ സ്റ്റേഡിയത്തിൽ വൈകുന്നേരം 7 30 ന് നടക്കുന്ന മത്സരത്തിൽ ഗ്യാലറി മഞ്ഞകടലായി മാറുമെന്നുള്ള ആവേശത്തിലാണ് കേരളമൊട്ടാകെ.. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിലെ മത്സരം ഇന്ന് കൊച്ചിയില്‍ നടക്കുമ്പോള്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അത് മല്‍സ്യ തൊഴിലാളികള്‍ക്കുള്ള ആദരമാക്കി മാറ്റുകയാണ്..

മുംബൈ സിറ്റി എഫ്.സിയുമായുള്ള കേരളത്തിന്റെ പോരാട്ടമാണ് ഇന്ന് ഗ്യാലറിയിൽ അരങ്ങേറുന്നത്. പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങളെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ നന്മയെയും സേവനത്തെയും ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികൾ അണിഞ്ഞാണ് ഇന്ന്  ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക..

ഇതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് അംബാസിഡറായ മോഹന്‍ലാലിന്റെ ഒരു വീഡിയോയും തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ് ചെയ്തിട്ടുണ്ട്..


കേരളക്കര ഫുട്ബോൾ ആവേശത്തിലാണ്, കൊച്ചിയുടെ മണ്ണിൽ ഇന്ന് മഞ്ഞപ്പട ബൂട്ടണിയുമ്പോൾ ആവേശത്തോടെയും പ്രാത്ഥനയോടെയുമാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ. മുംബൈ സിറ്റി എഫ് സിയെയാണ് മഞ്ഞപ്പട ഇന്ന് നേരിടാനൊരുങ്ങുന്നത്. ആ​​ത്മ​​വി​​ശ്വാ​​സത്തോടെ  സ്വ​​ന്തം മ​​ണ്ണി​​ലെ ആ​​ദ്യ അ​​ങ്ക​​ത്തി​​നി​​റ​​ങ്ങുമ്പോൾ  കോച്ച് ഡേവിഡ് ജെയിമ്സിന്റെയും സന്ദേശ് ജിങ്കൻറെ കയ്യിൽ ടീം സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷയിലാണ് കേരളക്കര. ഒരുപിടി മികച്ച താരങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ആരാധകരുടെയും ആവേശം ചെറുതൊന്നുമല്ല..