ഹ്യുമേട്ടന് മികച്ച സ്വീകരണമൊരുക്കി മഞ്ഞപ്പട; വീഡിയോ കാണാം

മലയാളികൾ നെഞ്ചേറ്റിയ കനേഡിയൻ ഫൂട്ബോൾ താരം ഇയാൻ ഹ്യൂം കൊച്ചിയിലെ ഐ എസ് എൽ വേദിയിൽ അപ്രതീക്ഷിതമായി എത്തിയത് കേരളക്കരയ്ക്ക് ആവേശം പകർന്നു. മലയാളികളുടെ സ്വന്തം ഹ്യുമേട്ടന് മികച്ച സ്വീകരണമൊരുക്കിയാണ് കേരളക്കര താരത്തെ സ്വീകരിച്ചത്.

കമന്‍റേറ്ററുടെ റോളിലാണ് ഇക്കുറി മഞ്ഞപ്പടയുടെ സ്റ്റേഡിയത്തിൽ താരം എത്തിയത്.. ഹ്യൂമേട്ടനെ എഴുന്നേറ്റ് നിന്ന് കൈയ്യടികളോടെയാണ് മഞ്ഞപ്പയുടെ ’12-ാം താരങ്ങള്‍’ വരവേറ്റത്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഹ്യൂം. 59 മത്സരങ്ങളിൽ നിന്നായി 28 ഗോളുകളാണ് താരം കരസ്ഥമാക്കിയത്. അതേസമയം പരിക്കുകൾ കാരണം കഴിഞ്ഞ സീസണിൽ താരത്തിന് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചിരുന്നില്ല.

കേരള ബ്ലസ്റ്റേഴ്സിനൊപ്പം കളിച്ചിരുന്ന താരമിപ്പോൾ പൂനെ സിറ്റിക്കൊപ്പമാണ്.