എനിക്ക് ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ച് വരണം; തുറന്ന് പറഞ്ഞ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം

Blackburn Rovers' Wes Brown

‘ബ്ലാസ്റ്റേഴ്‌സിനോപ്പമായിരുന്ന ആ കാലഘട്ടം വളരെയധികം ആസ്വദിച്ചിരുന്നു.. ടീമിനു വേണ്ടി കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന നിരാശ മാത്രമേ എനിക്കുള്ളു. ഐഎസ്എല്ലിലെ തന്നെ ഏറ്റവും മികച്ച ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സിനാണുള്ളത്. ഇവിടെ കളിച്ചിരുന്ന ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. ടീമിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹവുമുണ്ട്.’ ..തുറന്ന് പറഞ്ഞ് മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം വെസ് ബ്രൗണ്‍.

ഒരു സീസണില്‍ മാത്രമാണ് വെസ് ബ്രൗണ്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ടായിരുന്നത്. പല തവണ മാറിക്കളിക്കേണ്ടി വന്നിട്ടും ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി തന്റെ കഴിവിന്റെ പരമാവധി നല്‍കാന്‍ ശ്രമിച്ചിരുന്ന താരമാണ് വെസ് ബ്രൗൺ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബ്ലാസ്‌റ്റേഴ്‌സ് യുവതാരങ്ങളായ ദീപേന്ദ്ര നേഗിയെയും സഹലിനെയും വെസ് ബ്രൗണ്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തു.  മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി പതിനാലു സീസണ്‍ ബൂട്ടു കെട്ടിയ താരമാണ് വെസ് ബ്രൗണ്‍.