ഐ എസ് എൽ; സമനിലപൊട്ടിക്കാതെ ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ് സിയും

ഐ എസ് എൽ അഞ്ചാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ് സിയും  തമ്മില്‍ അരങ്ങേറിയ  മത്സരം സമനിലയില്‍ പിരിഞ്ഞു.  ഓരോ ഗോള്‍ വീതമാണ് ഇരു ടീമുകളും സ്വന്തമാക്കിയത്‌.

കളിയുടെ ആദ്യ പകുതിയിൽ  ബ്ലാസ്റ്റേഴ്‌സ്  ആദ്യ ഗോള്‍ നേടി. ഹാളിചരണ്‍ നര്‍സാരിയാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി 24 ആം മിനിറ്റിൽ വലകുലുക്കിയത്.

രണ്ടാം പകുതിയില്‍  ഭൂമിച്ച് മുംബൈ സിറ്റിക്ക് വേണ്ടി  ഗോള്‍ നേടി. കളിയുടെ തൊണ്ണൂറ്റി മൂന്നാം  മിനിറ്റിലായിരുന്നു ഈ ഗോള്‍.

ബ്ലാസ്റ്റേഴ്സിന്റെ സന്ദേശ് ജിങ്കനാണ് ഹീറോ ഓഫ് ദി മാച്ച്.

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐ എസ് എൽ അഞ്ചാം സീസണിലെ മത്സരത്തിൽ കേരളം മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയപ്പോൾ ഏറെ പ്രതീക്ഷയോടെയായിരുന്നു കേരളക്കര .

പ്രളയത്തില്‍ കുടുങ്ങിയ ജനങ്ങളെ സ്വന്തം ജീവന്‍ പണയം വെച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ നന്മയെയും സേവനത്തെയും ഓര്‍മ്മപ്പെടുത്തുന്ന പ്രതീകാത്മക ചിത്രങ്ങള്‍ ആലേഖനം ചെയ്ത ജേഴ്‌സികൾ അണിഞ്ഞാണ് ഇന്ന്  ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്.