‘ചുണ്ടത്ത് ചെത്തിപ്പൂ ചിരിവിടർത്തി ജെന്നിഫർ’..വീഡിയോ കാണാം

ടോപ് സിങ്ങർ വേദിയിൽ സംഗീതത്തിന്റെ പാലാഴി തീർക്കുകയാണ് ജെന്നിഫർ എന്ന കൊച്ചുമിടുക്കി. എറണാകുളം ജില്ലയിൽ നിന്നും വരുന്ന ജെന്നിഫർ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. സംഗീതത്തെ അകമറിഞ്ഞ് സ്നേഹിക്കുന്ന ഈ കൊച്ചു കലാകാരി ടോപ് സിംഗർ വേദിയിൽ എത്തുമ്പോൾ മാതാപിതക്കള്‍ ഈ കുട്ടിഗായികയക്ക് നിറഞ്ഞ പ്രോത്സാഹനവും പിന്തുണയും നല്‍കി കൂടെത്തന്നെയുണ്ട്.

‘നീല ജലാശയത്തിൽ..’ എന്ന് തുടങ്ങുന്ന ഗാനവുമായെത്തിയ ജെന്നിഫർ എം ജി ശ്രീകുമാർ ആലപിച്ച ‘ചുണ്ടത്ത് ചെത്തിപ്പൂ ചെണ്ടൂ വിരിഞ്ഞു’ എന്ന ഗാനവും പാടി പ്രേക്ഷക ഹൃദയം കീഴടക്കി. ചെറു പ്രായത്തിൽത്തന്നെ നിരവധി സംഗീത വേദികളിൽ സ്ഥാനം പിടിച്ച ജെന്നിഫർ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.

നിറഞ്ഞ കൈയ്യടിയോടെ ടോപ് സിംഗർ വേദി സ്വീകരിച്ച ജെന്നിഫറിന്റെ പ്രകടനം കാണാം…