ബ്ലാസ്റ്റേഴ്‌സ് നാളെ പോരാട്ടത്തിനിറങ്ങുക മറ്റൊരു സര്‍പ്രൈസുമായി; വീഡിയോ കാണാം

കേരളം ആകാംഷയോടെ കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനാണ് നാളെ കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്‌റ്റേഡിയം വേദിയാവുക. കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോംമാച്ചാണ് നാളെ അരങ്ങേറുന്നത്. എന്നാല്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ നാളെ പോരാട്ടത്തിനിറങ്ങുന്നത് മറ്റൊരു സര്‍പ്രൈസുമായിട്ടാണ്.

പ്രളയക്കെടുതിയില്‍ കേരളം മുങ്ങിയപ്പോള്‍ നാടിന്റെ രക്ഷകരായി അവതരിച്ച റിയല്‍ ഹീറോസായ മത്സ്യബന്ധന തൊഴിലാളികള്‍ക്കായുള്ള ആദരം അര്‍പ്പിക്കലാണ് നാളത്തെ മത്സരം. ഇതിനായി പ്രത്യേക ജേഴ്‌സി അണിഞ്ഞായിരിക്കും കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കാനിറങ്ങുക.

ജേഴ്‌സിയുടെ മുന്‍വശത്തായി മത്സ്യബന്ധനതൊഴിലാളികളെയും ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രത്യേക സൈന്യത്തേയും പ്രതിനിധീകരിക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞപ്പടയുടെ ബ്രാന്‍ഡ് അംബാസിഡറായ മോഹന്‍ലാല്‍തന്നെ ഇക്കാര്യം ഒരു വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്.