ആരാധകന്റെ ഉപദേശത്തിന് തകര്‍പ്പന്‍ മറുപടി നല്‍കി ‘പോപ്പേട്ടന്‍’

സ്ലൊവാനിയന്‍ താരം മതേജ് പോപ്ലാറ്റ്‌നിക് എന്ന ഫുട്‌ബോള്‍ താരം മലയാളികള്‍ക്ക് പ്രീയപ്പെട്ട പോപ്പേട്ടനാണ്. കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ഈ സൂപ്പര്‍താരം സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും വൈറലാകുന്നു. തകര്‍പ്പന്‍ ഗോളടിച്ചുകൊണ്ടല്ല; ആരാധകന് തകര്‍പ്പന്‍ മറുപടി നല്‍കിക്കൊണ്ട്.

പോപ്ലാറ്റ്‌നിക് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ താരത്തിന്റെ തന്നെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് കമന്റായി ഒരു ആരാധകന്‍ പോപ്ലാറ്റ്‌നിക്കിന് ഒരു ഉപദേശം നല്‍കി. ‘പന്ത് വാങ്ങുമ്പോഴുള്ള ഫസ്റ്റ് ടച്ച് മെച്ചപ്പെടുത്തണം’ എന്നായിരുന്നു ആരാധകന്റെ കമന്റ്. ഈ ഉപദേശത്തിന് പോപ്ലാറ്റ്‌നിക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ‘ ഓകെ കോച്ച്’ എന്നായിരുന്നു പോപ്പേട്ടന്‍ ആരാധകന് നല്‍കിയ മറുപടി.

ഒരു ആരാധകന്റെ ഉപദേശത്തിന്‍ വളരെ ലാളിത്യത്തോടെ മറുപടി നല്‍കിയ പോപ്ലാറ്റ്‌നിക്കിന് കൈയടി നല്‍കുകയാണ് നവമാധ്യമങ്ങള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അഞ്ചാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ആദ്യം വല കുലുക്കിയത് പോപ്ലാറ്റ്‌നിക്കിന്റെ ഗോളിലൂടെയായിരുന്നു. മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിലും പോപ്ലാറ്റ്‌നിക് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

 

View this post on Instagram

 

A post shared by Matej Poplatnik (@matejpoplatnik) on