നാല്‍പത്തിയഞ്ച് വാര ആകലെനിന്നും ഒരു അത്ഭുത ഗോള്‍; വീഡിയോ കാണാം

ഐഎസ്എല്‍ അഞ്ചാം സീസണിലെ ഡല്‍ഹി- പൂനൈ മത്സരത്തില്‍ റാണാ ഖരാമിയുടെ തകര്‍പ്പന്‍ ഗോള്‍ സാമൂഹ്യമാധ്യമങ്ങലില്‍ വൈറലാകുന്നു. ആരെയും അത്ഭുതപ്പെടുത്തുന്ന ഗോളായിരുന്നു റാണാ ഖരാമിയുടേത്. ഗോള്‍പോസ്റ്റില്‍ നിന്നും നാല്‍പത്തിയഞ്ച് വാര അകലെനിന്നായിരുന്നു താരത്തിന്റെ ഈ അത്ഭുതഗോള്‍. ഡല്‍ഹി ഡൈനാമോസിന്റെ റാണ ഖരാമി തന്നെയാണ് മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച്.

ഡല്‍ഹി ഡൈനാമോസും പൂനൈ സിറ്റിയും തമ്മില്‍ അരങ്ങേറിയ മത്സരം സമനിലയിലാണ് പിരിഞ്ഞത്.ഓരോ ഗോള്‍ വീതമാണ് ഇരു ടീമുകളും സ്വന്തമാക്കിയത്. റാണ ഖരാമിയുടേതായിരുന്നു ആദ്യ ഗോള്‍. കളിയുടെ നാല്‍പത്തിനാലാമത്തെ മിനിറ്റിലാണ് റാണ ഖരാമി ഡല്‍ഹിക്കായി വല കുലുക്കിയത്. ഐഎസ്എല്‍ അഞ്ചാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ് റാണ ഖരാമി.

രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ഡിയാഗോ കാര്‍ലോസ് പൂനൈയ്ക്ക് വേണ്ടി ഗോള്‍ നേടി. കളിയുടെ എണ്‍പത്തിയെട്ടാം മിനിറ്റിലായിരുന്നു ഈ ഗോള്‍. മലയാളി താരം ആഷിഖ് കരുണിയന്‍ മത്സരത്തില്‍ ലിമിറ്റ്‌ലെസ് പ്ലയറായും എമേര്‍ജിങ് പ്ലയറായും തിരഞ്ഞെടുക്കപ്പെട്ടു.

https://www.youtube.com/watch?v=ZcRv7utIukM