സദസ് കീഴടക്കിയ മാന്ത്രിക സംഗീതവുമായി വൈഷ്ണവി; പാട്ട് കേൾക്കാം..

മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ഗാനങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് വൈഷ്ണവി എന്ന കൊച്ചു ഗായിക. ‘വാർമുകിലെ വാനിൽ നി’  എന്ന മനോഹര ഗാനവുമായി കാണികളുടെയും വിധികർത്താക്കളുടെയും മനം കവർന്ന വൈഷ്ണവി  ‘രാപ്പാടി തൻ കാറ്റിൻ കല്ലോലിനി’  എന്ന ഗാനവും പാടിയതോടെ സദസ് കൊച്ചുഗായികയ്ക്കായി മനസ്സ് നിറഞ്ഞ് കൈയ്യടിച്ചു.

പാട്ടിനൊപ്പം കരാട്ടയിലും പ്രാവീണ്യം നേടിയ വൈഷ്ണവി സംഗീത ഉപകരണങ്ങളിലും വിസ്മയം തീർക്കാൻ തുടങ്ങുകയാണ്. വേദിയെ സംഗീതത്തിന്റെ മാന്ത്രിക ലോകത്തേക്കെത്തിച്ച വൈഷ്ണവിയുടെ പ്രകടനം കാണാം..