കട്ടുറുമ്പിന്റെ കല്യാണത്തിന് തകര്‍പ്പന്‍ പാട്ടും ഡാന്‍സുമായി ദേവിക; വീഡിയോ കാണാം

November 11, 2018

ചുന്ദരിവാവേ…എന്ന പാട്ട് പാടിക്കൊണ്ട് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ കു
ട്ടിപ്പാട്ടുകാരിയാണ് ദേവിക. ഒരു തകര്‍പ്പന്‍ പാട്ടുമായാണ് ഇത്തവണ ദേവിക ടോപ് സിംഗര്‍ വേദിയിലെത്തിയത്. കട്ടുറുമ്പിന് കല്യാണം എന്നു തുടങ്ങുന്ന ഗാനമാണ് ദേവിക ആലപിച്ചത്. പാട്ടുമാത്രമല്ല നല്ല ഡാന്‍സും കുട്ടിത്താരം പാട്ടിനൊപ്പം ചേര്‍ത്തു.

പ്രിയം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ബേണി ഇഗ്നേഷ്യസ് സംഗീതം നല്‍കിയിരിക്കുന്നു. കെ ജെ യേശുദാസ്, കെ എസ് ചിത്ര, ജോര്‍ജ് പീറ്റര്‍, ജ്യോതി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധി കര്‍ത്താക്കള്‍.

ഫ്ളവേഴ്‌സ് ടോപ്പ് സിംഗറിനു വേണ്ടി കേരളത്തിലെ എല്ലാ ജില്ലകളിലും ഓഡിഷന്‍ നടത്തിയിരുന്നു. ഇതിനുപുറമെ സാമൂഹ്യമാധ്യമങ്ങളിലൂടെ ലൈവ് ഓഡിഷനും നടത്തി. ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികളാണ് ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.

എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്.