ഐ എസ് എൽ; പൂനെ സിറ്റി എഫ് സിയെ നേരിടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്…

ഐഎസ്എല്ലിന്റെ ഒന്നാം കളിയിൽ കൊൽക്കത്തയെ തകർത്ത വിജയാവേശം ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വീണ്ടെടുത്തേ മതിയാകൂ. ഒന്നെങ്കിലും ജയിച്ചില്ലെങ്കിൽ പുനെ സിറ്റി എഫ്‌സിയുടെ കാര്യവും കഷ്ടത്തിലാകും. നാലിൽ ഒരു വിജയവും 3 സമനിലയുമാണ് ബ്ലാസ്റ്റേഴ്സിന്. പോയിന്റ് പട്ടികയിൽ ഏഴാമതാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്ഥാനം.

ഒരു സമനിലയും 3 തോൽവിയും പുനെയെ അവസാനക്കാരാക്കി നിർത്തടിയിരിക്കുകയാണ് അതുകൊണ്ട് തന്നെ ഇന്നത്തെ കളി പൂനെയ്ക്കും നിർണ്ണായകമാണ്. പുതിയ പരിശീലകന്റെ കീഴിൽ ഇന്നിറങ്ങുന്ന പുനെ  വിജയത്തിൽ കുറഞ്ഞൊന്നും ലക്ഷ്യമിടുന്നില്ല. ഇന്ന് വൈകിട്ട് പുനെയുടെ ഹോം ഗ്രൗണ്ടില്‍  7.30ന് നടക്കുന്ന മത്സരം ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.