ആരാധക സ്നേഹത്തിന് മുന്നിൽ അമ്പരന്ന് ലേഡി സൂപ്പർസ്റ്റാർ ; വീഡിയോ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നയൻ താര. മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറി തമിഴിലും കന്നടയിലുമൊക്കെയായി തിളങ്ങി നിൽക്കുന്ന താരത്തോടുള്ള ആരാധകരുടെ സ്നേഹത്തിന് മുന്നിൽ താരം അത്ഭുതപെടുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

നയൻതാര പ്രധാന കഥാപാത്രമായി എത്തുന്ന ‘കൊലമാവ് കോകില’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനൽ പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു. നയൻതാരയുടെ കടുത്ത ആരാധകനായിരുന്നു പരുപാടിയിൽ കാണികളായി എത്തിയത്.തങ്ങളുടെ ഇഷ്ട താരത്തെകണ്ട്‌ ആർപ്പുവിളിക്കുകയായിരുന്നു കാണികൾ.

വേദിയിലെ ആരാധകരുടെ സ്നേഹത്തിന് മുന്നിൽ വളരെ സന്തോഷവതിയായിരുന്നു താരവും. എന്നാൽ ഒരു ആരാധകന്റെ സ്നേഹം കണ്ടു നയൻതാരയ്ക്കും അദ്ഭുതമായി. അതിനു മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു. നടിയോടുള്ള ആരാധന മൂത്ത് കയ്യിൽ നയൻതാര എന്ന് പച്ചകുത്തിയിരിക്കുകയായിരുന്നു ഒരു ആരാധകൻ.

Read also: ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ; ‘സൈറാ നരസിംഹ റെഡ്‌ഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

അതേസമയം വെള്ളിത്തിരയിൽ തിരക്കുള്ള താരത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങാനുള്ള ചിത്രം അജിത്ത് നായകനാകുന്ന ‘വിശ്വാസം’ ആണ്. ദളപതി വിജയ്‌യെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലും നായികയായി എത്തുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻസ് തന്നെയാണ്.