ഇത് നീലുവിന്റെ സ്വന്തം കുഞ്ഞാവ; വൈറലായ വീഡിയോ കാണാം

സാധാരണക്കാരുടെ കഥയുമായെത്തി പ്രേക്ഷക മനസ്സിൽ ഒരു ഹരമായി മാറിയ ഫ്ലവേഴ്സ് ചാനലിലെ  ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ നീലുവിന്റെ വിശേഷങ്ങളുമായെത്തിയ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

പ്രേക്ഷകരുടെ സ്വന്തം നീലുവായി മാറിയ നിഷാ സാരംഗിന്റെ കുഞ്ഞുവാവയ്ക്കൊപ്പമുള്ള വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  ഇത് ലോക്കേഷനിലെ വീഡിയോയല്ല കുടുംബത്തിനൊപ്പമുള്ള നിമിഷങ്ങളാണ്. മകളുടെ കുഞ്ഞിനെ കൊഞ്ചിക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ ഇതിനോടകം തന്നെ നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.